CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 42 Minutes 47 Seconds Ago
Breaking Now

ബ്രിട്ടനില്‍ കൂടുതല്‍ വ്യാപന ശേഷിയുള്ള ഡെല്‍റ്റ സ്‌ട്രെയിന്‍ കളിതുടങ്ങിയോ? യുകെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കേസുകളില്‍ 10% പുതിയ വേരിയന്റ് മൂലമെന്ന് ഡാറ്റ; ഡെല്‍റ്റ സബ്‌വേരിയന്റ് എവൈ.4.2 കേസുകള്‍ ഇരട്ടിയായി

യഥാര്‍ത്ഥ ഡെല്‍റ്റ വേരിയന്റിനേക്കാള്‍ 15 ശതമാനം കൂടുതല്‍ വ്യാപനശേഷിയാണ് പുതിയ സ്‌ട്രെയിന് ഉള്ളതെന്ന് അക്കാഡമിക്കുകള്‍

കൊവിഡ് ഡെല്‍റ്റ സ്‌ട്രെയിന്റെ പുതിയ സബ്‌വേരിയന്റ് അതിന്റെ മുന്‍ഗാമിയെ മറികടക്കുന്ന വിധത്തില്‍ പടരുന്നതായി മുന്നറിയിപ്പ്. യുകെയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ നല്ലൊരു ശതമാനവും പുതിയ വൈറസ് മൂലമാണ് രൂപപ്പെടുന്നതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. ഒരു മാസം കൊണ്ട് ഇത്തരം കേസുകള്‍ ഇരട്ടിയായി ഉയരുകയും ചെയ്തിട്ടുണ്ട്. 

എവൈ.4.2 എന്ന് ശാസ്ത്രജ്ഞര്‍ വിളിക്കുന്ന സ്‌ട്രെയിന്‍ മൂലമാണ് ഇംഗ്ലണ്ടില്‍ കഴിഞ്ഞ 14 ദിവസത്തിനിടെ രേഖപ്പെടുത്തിയ കേസുകളില്‍ 10 ശതമാനവും റിപ്പോര്‍ട്ട് ചെയ്തത്. ആയിരക്കണക്കിന് കൊവിഡ് സാമ്പിളുകള്‍ സീക്വന്‍സ് ചെയ്യുന്ന വെല്‍കം സാംഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വൈറസ് ട്രാക്കര്‍മാര്‍ സെപ്റ്റംബര്‍ മധ്യത്തില്‍ പുതിയ വേരിയന്റ് നാല് ശതമാനത്തില്‍  നിലനില്‍ക്കുന്നുവെന്നാണ് അറിയിച്ചിരുന്നത്. 

യഥാര്‍ത്ഥ ഡെല്‍റ്റ വേരിയന്റിനേക്കാള്‍ 15 ശതമാനം കൂടുതല്‍ വ്യാപനശേഷിയാണ് പുതിയ സ്‌ട്രെയിന് ഉള്ളതെന്ന് അക്കാഡമിക്കുകള്‍ പറയുന്നു. ലോകത്തെ മറ്റ് ഭാഗങ്ങളില്‍ കാണുന്നതിന് മുന്‍പ് ബ്രിട്ടനില്‍ ഇത് കൂടുതല്‍ വ്യാപകമായിട്ടുണ്ട്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വൈറസിനെ കണ്ടെത്തിയെന്നതും ശ്രദ്ധേയമാണ്. വെസ്റ്റ് സസെക്‌സ് അഡെറിലെ 60 പോസ്റ്റീവ് കേസുകളും ഈ വേരിയന്റില്‍ നിന്നാണ്.  

എവൈ.4.2 സ്‌ട്രെയിനെ നിരീക്ഷിക്കുകയാണെന്നും, എന്നാല്‍ ഇത് എളുപ്പത്തില്‍ പടരുമെന്നതിന് തെളിവില്ലെന്നും നം.10 വ്യക്തമാക്കി. ആവശ്യമായി വന്നാല്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കില്ലെന്നും പ്രധാനമന്ത്രിയുടെ വക്താവ് വിശദമാക്കി. യുകെയില്‍ കൊവിഡ് കേസുകള്‍ നിയന്ത്രണം വിട്ട് ഉയരുന്നതിനിടെയാണ് പുതിയ സ്‌ട്രെയിന്‍ തലവേദനയാകുന്നത്. 

പുതിയ ഡെല്‍റ്റാ സബ്‌വേരിയന്റാണ് കേസുകള്‍ ഉയരാന്‍ ഇടയാക്കുന്നതെന്ന് വിദഗ്ധര്‍ കരുതുന്നു. വര്‍ഷത്തിന്റെ ഒടുവില്‍ നാലാം തരംഗം രാജ്യത്ത് ആഞ്ഞടിച്ചാല്‍ എന്‍എച്ച്എസ് സമ്മര്‍ദത്തിലാകുമെന്നാണ് സേജ് ആശങ്ക. ഇത് കൂടി കണക്കാക്കിയാണ് 50ന് മുകളിലുള്ളവര്‍ക്കും, ഹെല്‍ത്ത്‌കെയര്‍ വര്‍ക്കേഴ്‌സിനും, പ്രതിരോധശേഷി കുറഞ്ഞവര്‍ക്കുമായി ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.