CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 9 Minutes 48 Seconds Ago
Breaking Now

മെച്ചപ്പെട്ട ശമ്പളം തേടി കെയര്‍ ഹോം ജീവനക്കാര്‍ രാജിവെച്ച് ഷോപ്പുകളില്‍ ജോലിക്ക് പോകുന്നു? കെയര്‍ ജീവനക്കാരുടെ ക്ഷാമം രോഗികളെ ആശുപത്രിയില്‍ കുടുക്കും; എന്‍എച്ച്എസിന് പുതിയ തലവേദന വരുന്നുവെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍

ട്രാവല്‍, ഹോസ്പിറ്റാലിറ്റി മേഖലകള്‍ റിക്രൂട്ട്‌മെന്റ് വര്‍ദ്ധിപ്പിക്കുമ്പോള്‍ കെയര്‍ ജീവനക്കാരുടെ പലായനത്തിന്റെയും വേഗത വര്‍ദ്ധിക്കുമെന്ന് സിക്യുസി

കെയര്‍ ഹോമുകളില്‍ നിന്നും കെയര്‍ ജീവനക്കാര്‍ മെച്ചപ്പെട്ട വരുമാനം തേടി മറ്റ് ജോലികള്‍ക്ക് പോകുന്നത് എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് കുരുക്കാകുന്നു. ജീവനക്കാരുടെ ക്ഷാമം മൂലം കെയര്‍ ഹോമുകള്‍ അടച്ചുപൂട്ടുന്ന അവസ്ഥയിലേക്ക് പോകുന്നതോടെ എന്‍എച്ച്എസ് ആശുപത്രികള്‍ ഈ പണി കൂടി ചെയ്യാന്‍ നിര്‍ബന്ധിതമാകുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി. 

ഹെല്‍ത്ത്‌കെയര്‍ സിസ്റ്റം തകര്‍ച്ചയുടെ വക്കിലേക്ക് എത്തുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ വിന്ററാകും ഇക്കുറിയെന്നാണ് കെയര്‍ ക്വാളിറ്റി കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. എന്‍എച്ച്എസ് സേവനങ്ങളില്‍ പലതും പരിധിക്ക് അപ്പുറത്ത് നിന്നാണ് പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും ആംബുലന്‍സുകളിലും, എ&ഇ യൂണിറ്റുകളിലും സ്വീകരിക്കാവുന്നതിലും അപ്പുറം രോഗികള്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരുന്നുണ്ട്. 

സോഷ്യല്‍ കെയര്‍ ജീവനക്കാര്‍ മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ്, റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലേക്ക് ചുവടുമാറുന്നത് വര്‍ദ്ധിക്കുന്നതായും റിപ്പോര്‍ട്ട് കണ്ടെത്തി. കെയര്‍ ഹോമുകളിലെ പത്തിലൊന്ന് ജോലികളും ഇപ്പോള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. ആറ് മാസം മുന്‍പത്തേതിലും ഇരട്ടിയാണ് ഈ അവസ്ഥ. 

ട്രാവല്‍, ഹോസ്പിറ്റാലിറ്റി മേഖലകള്‍ റിക്രൂട്ട്‌മെന്റ് വര്‍ദ്ധിപ്പിക്കുമ്പോള്‍ കെയര്‍ ജീവനക്കാരുടെ പലായനത്തിന്റെയും വേഗത വര്‍ദ്ധിക്കുമെന്ന് സിക്യുസി വ്യക്തമാക്കി. റിക്രൂട്ട്‌മെന്റ് നടത്താനുള്ള പല നഴ്‌സിംഗ് ഹോമുകളുടെയും ശ്രമം പരാജയപ്പെട്ടതോടെയാണ് ഇവര്‍ക്ക് പൂട്ടുവീണത്. നവംബര്‍ 11ന് കെയര്‍ ജീവനക്കാര്‍ ഡബിള്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന നിയമം കൂടി നടപ്പിലാകുന്നതോടെ ഏകദേശം 40,000 ഫ്രണ്ട്‌ലൈന്‍ കെയറര്‍മാര്‍ പുറത്തുപോകുമെന്നാണ് ആശങ്ക. 




കൂടുതല്‍വാര്‍ത്തകള്‍.