CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 32 Minutes 43 Seconds Ago
Breaking Now

ഇടിവെട്ടേറ്റവന്റെ തലയില്‍ പാമ്പും കടിക്കും! കൊവിഡ് ഭീതിക്കിടെ ആര്‍വെന്‍ കൊടുങ്കാറ്റ് ബ്രിട്ടനില്‍; മരം മറിഞ്ഞ് കാറിലേക്ക് പതിച്ച് ഒരാള്‍ മരിച്ചു; മോട്ടോറിസ്റ്റുകളോട് യാത്ര ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ്; 'ജീവന് ഭീഷണി' ഏറ്റവും ഉയര്‍ന്ന ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; ശക്തമായ കാറ്റും, മഴയും, അകമ്പടിയായി വെള്ളപ്പൊക്കവും

മിഡില്‍സ്ബറോ മുതല്‍ അബെര്‍ദീന്‍ വരെയുള്ള മേഖലയിലാണ് റെഡ് മുന്നറിയിപ്പ് നിലനില്‍ക്കുന്നത്

ആര്‍വെന്‍ കൊടുങ്കാറ്റ് യുകെയില്‍ ആശങ്കയ്‌ക്കൊപ്പം ആള്‍നാശവും വരുത്തി തുടങ്ങി. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കാറില്‍ സഞ്ചരിച്ചിരുന്ന ആളാണ് കനത്ത കാറ്റില്‍ മരം മറിഞ്ഞ് വീണതോടെ മരണപ്പെട്ടത്. കനത്ത കാറ്റും, മഴയും, മഞ്ഞുമായാണ് ആര്‍വെന്‍ കൊടുങ്കാറ്റ് യുകെയില്‍ ആഞ്ഞടിക്കുന്നത്. 

ഭാര്യക്കും, രണ്ട് മക്കള്‍ക്കും ഒപ്പം ആന്‍ട്രിം ഡബ്ലിന്‍ റോഡിലൂടെ സഞ്ചരിക്കവെയാണ് മരം മറിഞ്ഞുവീണത്. മെറ്റ് ഓഫീസിന്റെ റെഡ് മുന്നറിയിപ്പ് ലഭിച്ചിട്ടുള്ള പ്രദേശങ്ങളില്‍ ആളുകള്‍ ഒരു കാരണവശാലും യാത്ര ചെയ്യരുതനെന്ന് പോലീസ് വ്യക്തമാക്കി. പുലര്‍ച്ചെ രണ്ട് മണി വരെ കനച്ച കാറ്റ് മൂലം ജീവഹാനിക്ക് കാരണമായേക്കാമെന്ന അപൂര്‍വ്വമായ ഉയര്‍ന്ന ജാഗ്രതാ നിര്‍ദ്ദേശമാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. 

സ്‌കോട്ട്‌ലണ്ടില്‍ റെഡ് മേഖലയില്‍ വരുന്നവര്‍ യാത്ര ഒഴിവാക്കാനും, ആംബര്‍, യെല്ലോ മുന്നറിയിപ്പുള്ളവര്‍ അവശ്യ കാരണങ്ങള്‍ക്ക് മാത്രമായി യാത്ര ഒതുക്കാനുമാണ് പോലീസ് സ്‌കോട്ട്‌ലണ്ടിന്റെ റോഡ് പോലീസിംഗ് യൂണിറ്റ് സൂപ്രണ്ട് സൈമണ്‍ ബ്രാഡ്‌ഷോ പറഞ്ഞു. ഈ ഘട്ടത്തിലും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ കുറിച്ച് ശ്രദ്ധ വേണം. 

മിഡില്‍സ്ബറോ മുതല്‍ അബെര്‍ദീന്‍ വരെയുള്ള മേഖലയിലാണ് റെഡ് മുന്നറിയിപ്പ് നിലനില്‍ക്കുന്നത്. സ്ഥിതി അത്രയേറെ ഗുരുതരമായ സാഹചര്യത്തിലാണ് റെഡ് മുന്നറിയിപ്പ് നല്‍കിയതെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. കൊടുങ്കാറ്റ് മൂലം രാജ്യത്തെ താപനിലയും താഴും. നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, യോര്‍ക്ക്ഷയര്‍, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ തിങ്കളാഴ്ച വരെ തണുത്ത കാലാവസ്ഥ അനുഭവപ്പെടും. 




കൂടുതല്‍വാര്‍ത്തകള്‍.