CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 46 Minutes 38 Seconds Ago
Breaking Now

18 മുതല്‍ എല്ലാവര്‍ക്കും ബൂസ്റ്റര്‍; ഒമിക്രോണ്‍ ഭീതിയില്‍ ബ്രിട്ടനില്‍ മൂന്നാം ഡോസ് വിപുലമാക്കുന്നു; പുതിയ വേരിയന്റ് ബാധിച്ചെന്ന് സംശയിക്കുന്ന 75 കേസുകളില്‍ അന്വേഷണം; സ്ഥിരീകരിച്ച മൂന്ന് കേസുകളുടെ സമ്പര്‍ക്കം കണ്ടെത്താന്‍ നെട്ടോട്ടം; മാസ്‌ക് നിബന്ധന ലംഘിച്ചാല്‍ 200 മുതല്‍ 6400 പൗണ്ട് വരെ പിഴ

യുകെയില്‍ പുതിയ സൂപ്പര്‍ സ്‌ട്രെയിനുമായി ബന്ധപ്പെട്ട കൂടുതല്‍ കേസുകള്‍ കണ്ടെത്തിയേക്കുമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി

ഒമിക്രോണ്‍ വേരിയന്റിനെ തടുക്കാന്‍ ബ്രിട്ടനില്‍ എല്ലാവര്‍ക്കും കൊറോണാവൈറസ് ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കാന്‍ ഒരുക്കം തുടങ്ങി. 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കാനുള്ള നീക്കത്തിലാണ് വാക്‌സിന്‍ ഉപദേശക സംഘമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഒമിക്രോണ്‍ വേരിയന്റ് ബാധിച്ചെന്ന് സംശയിക്കുന്ന 75 കേസുകളില്‍ യുകെ ലാബുകള്‍ അന്വേഷണം നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ട്. ഈ വേരിയന്റാകാന്‍ സാധ്യതയുള്ള 150ഓളം കേസുകളും പരിഗണനയിലുണ്ട്. 

വൈറസിനെതിരെ പിടിച്ചുനില്‍ക്കാന്‍ ഷോപ്പുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയതിന് പുറമെ സെല്‍ഫ് ഐസൊലേഷനില്‍ പുതിയ നിയമങ്ങളും മന്ത്രിമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനകം 18 മില്ല്യണോളം ആളുകള്‍ക്കാണ് ബൂസ്റ്റര്‍ ലഭിച്ചിരിക്കുന്നത്. 40ന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് നിലവില്‍ മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കുന്നത്. കൂടാതെ ഫ്രണ്ട്‌ലൈന്‍ ഹെല്‍ത്ത് വര്‍ക്കേഴ്‌സിനും, ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്കും വാക്‌സിന്‍ കിട്ടുന്നുണ്ട്. 

ഇതിന് പുറമെയാണ് 18 മുതല്‍ 39 വയസ്സ് വരെ പ്രായവിഭാഗത്തിലുള്ള 12.8 മില്ല്യണ്‍ ആളുകള്‍ക്ക് കൂടി മൂന്നാം ഡോസിന് ക്ഷണം ലഭിക്കുന്നത്. രണ്ടാം ഡോസും, മൂന്നാം ഡോസും തമ്മിലുള്ള ഇടവേള ആറ് മാസത്തില്‍ നിന്നും അഞ്ചായി കുറച്ച് കൊണ്ടായിരിക്കും പദ്ധതി ദീര്‍ഘിപ്പിക്കുന്നത്. 12 മുതല്‍ 15 വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് രണ്ടാം ഡോസ് നല്‍കുന്ന കാര്യവും ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്‌സിനേഷന്‍ & ഇമ്മ്യൂണൈസേഷന്‍ പരിഗണിക്കുന്നുണ്ട്. ഇവര്‍ക്ക് ഒരു ഡോസ് വാക്‌സിനാണ് നല്‍കിയിരിക്കുന്നത്. 

അതേസമയം യുകെയില്‍ പുതിയ സൂപ്പര്‍ സ്‌ട്രെയിനുമായി ബന്ധപ്പെട്ട കൂടുതല്‍ കേസുകള്‍ കണ്ടെത്തിയേക്കുമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി സമ്മതിച്ചു. എന്നാല്‍ ലോക്ക്ഡൗണ്‍ വിലക്കുകളിലേക്ക് രാജ്യം മടങ്ങില്ലെന്നും, സാധാരണ നിലയില്‍ തന്നെ ക്രിസ്മസ് ആഘോഷിക്കാന്‍ ജനങ്ങള്‍ തയ്യാറെടുക്കാനുമാണ് കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഉപദേശം. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് മുതല്‍ ഷോപ്പിലും, ബാങ്കിലും, ഹെയര്‍ ഡ്രസര്‍മാരുടെ അടുത്തും മാസ്‌ക് ധരിക്കാതിരിക്കുന്നവര്‍ക്ക് 200 പൗണ്ട് മുതല്‍ 6400 പൗണ്ട് വരെ പിഴ ഈടാക്കാന്‍ പോലീസിന് അധികാരം നല്‍കിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.