CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 25 Minutes 57 Seconds Ago
Breaking Now

യുകെയില്‍ താപനില -10 സെല്‍ഷ്യസില്‍; ഹാംപ്ഷയര്‍ വരെയുള്ള സൗത്ത് മേഖലകളില്‍ മഞ്ഞ് പൊതിഞ്ഞു; കടന്നുപോയത് ഈ വര്‍ഷത്തെ തണുപ്പേറിയ രാത്രി; ആര്‍വെന്‍ കൊടുങ്കാറ്റിന്റെ ബാക്കിപത്രം യുകെയില്‍ തുടരും

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ താപനില താഴുന്നത് ആശങ്ക ഉയര്‍ത്തുന്ന കാര്യമാണ്

ഹാംപ്ഷയര്‍ വരെയുള്ള ബ്രിട്ടനിലെ സൗത്ത് മേഖലകളില്‍ മഞ്ഞ് വീഴ്ച. വിന്ററില്‍ ഇതുവരെയുള്ള ഏറ്റവും തണുപ്പേറിയ രാത്രിയാണ് കടന്നുപോയതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. താപനില ചില ഭാഗങ്ങളില്‍ -10 സെല്‍ഷ്യസ് വരെ താഴ്ന്നു. യോര്‍ക്ക്ഷയറിലെ ബാറിലെത്തിയവര്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും മഞ്ഞ് മൂടിയതിനെ തുടര്‍ന്ന് പബ്ബില്‍ കുടുങ്ങി. 

നോര്‍ത്ത് യോര്‍ക്ക്ഷയറിലെ റിച്ച്മണ്ടില്‍ -1 സെല്‍ഷ്യസിലേക്കാണ് താപനില താഴ്ന്നത്. ആര്‍വെന്‍ കൊടുങ്കാറ്റ് മൂലം മഞ്ഞ് വീണതോടെ റോഡുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയായി. തിങ്കളാഴ്ച രാവിലെ വരെയാണ് മഞ്ഞും, ഐസും മൂലമുള്ള യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ആഴ്ചയില്‍ 100 എംപിഎച്ച് വേഗത്തില്‍ കാറ്റ് വീശിയതിന്റെ പ്രത്യാഘാതങ്ങള്‍ യുകെയില്‍ തുടരുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. 

മഞ്ഞുകാല മഴയും, ഐസ് നിറഞ്ഞ വഴികളും തുടര്‍ന്നും പ്രതീക്ഷിക്കാം. രാജ്യത്തെ പല ഭാഗങ്ങളിലും താപനില വന്‍തോതില്‍ താഴാനും ഇടയുണ്ട്. മാഞ്ചസ്റ്ററിലും, ന്യൂകാസിലിലും -1 സെല്‍ഷ്യസിലേക്ക് താപനില താഴുമെന്നാണ് പ്രവചനം. സ്‌കോട്ട്‌ലണ്ടിലും, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും മഞ്ഞുവീഴ്ച കൂടുതല്‍ വ്യാപിക്കുമെന്നാണ് കരുതുന്നത്. 

ആഴ്ചയുടെ മധ്യത്തോടെ മെച്ചപ്പെട്ട കാലാവസ്ഥയിലേക്ക് മടങ്ങാന്‍ കഴിയുമെന്നാണ് പ്രവചനം. ഇതോടെ മഞ്ഞിനും, ഐസ് നിറഞ്ഞ കാലാവസ്ഥയ്ക്കും താല്‍ക്കാലിക ശമനമാകും. മൂന്ന് പേര്‍ക്കാണ് വെള്ളിയാഴ്ച വീശിയടിച്ച ആര്‍വെന്‍ കൊടുങ്കാറ്റില്‍ ജീവഹാനി നേരിട്ടത്. റെയില്‍, റോഡ് ഗതാഗതത്തെയും കാലാവസ്ഥ ബാധിച്ച് തുടങ്ങിയിട്ടുണ്ട്. 

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ താപനില താഴുന്നത് ആശങ്ക ഉയര്‍ത്തുന്ന കാര്യമാണ്. പ്രത്യേകിച്ച് രോഗികള്‍ക്ക് ആശുപത്രിയിലേക്കും മറ്റും എത്തിച്ചേരാന്‍ ബുദ്ധിമുട്ടുന്ന ഘട്ടത്തില്‍ കാലാവസ്ഥ മോശമാകുന്നത് പ്രതിസന്ധി രൂക്ഷമാക്കും. 




കൂടുതല്‍വാര്‍ത്തകള്‍.