CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 5 Minutes 19 Seconds Ago
Breaking Now

ഒമിക്രോണ്‍ രോഗ ബാധിതര്‍ക്ക് നേരിയ ലക്ഷണങ്ങള്‍ മാത്രം ; യുകെ അനാവശ്യ ഭീതി പരത്തുന്നു ; വകഭേദത്തെ തിരിച്ചറിഞ്ഞ ഡോക്ടര്‍ പറയുന്നു

കഴിഞ്ഞ 10 ദിവസമായി തന്റെ കീഴില്‍ ചികിത്സയിലുള്ള 30 ഓളം രോഗികള്‍ക്ക് സാധാരണ ലക്ഷണങ്ങളേയുള്ളുവെന്നും പലരും ആശുപത്രിയില്‍ കിടക്കാതെ തന്നെ പൂര്‍ണ രോഗമുക്തി നേടിയെന്നും ഡോക്ടര്‍ പ്രതികരിച്ചു.

ദക്ഷിണാഫ്രിക്കയില്‍ കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തെ തിരിച്ചറിഞ്ഞ ഡോക്ടര്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ യുകെയ്ക്ക് എതിരെ ആരോപണവുമായി രംഗത്ത്. ഒമിക്രോണ്‍ വകഭേദത്തിന് ഗുരുതര രോഗ ലക്ഷണങ്ങളില്ലെന്നും നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും ദക്ഷിണാഫ്രിക്കന്‍ ഡോക്ടര്‍ ആംഗെലിക് കൂറ്റ്‌സീ പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി യുകെ അനാവശ്യമായ പരിഭ്രാന്തി പരത്തുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ 10 ദിവസമായി തന്റെ കീഴില്‍ ചികിത്സയിലുള്ള 30 ഓളം രോഗികള്‍ക്ക് സാധാരണ ലക്ഷണങ്ങളേയുള്ളുവെന്നും പലരും ആശുപത്രിയില്‍ കിടക്കാതെ തന്നെ പൂര്‍ണ രോഗമുക്തി നേടിയെന്നും ഡോക്ടര്‍ വാര്‍ത്ത ഏജന്‍സിയോട് ബിബിസിയോട് പ്രതികരിച്ചു.

എത്ര മാരകമാണ് പുതിയ വൈറസ് എന്ന് ഇനിയും തിരിച്ചറിയാത്ത സാഹചര്യത്തില്‍ ഇല്ലാത്ത ഭീഷണി കലര്‍ത്തി അതിനെ അവതരിപ്പിച്ചത് നിര്‍ഭാഗ്യകരമാണെന്നും തങ്ങള്‍ ഈ രീതിയില്‍ ഒമിക്രോണിനെ അവതരിപ്പിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. യുകെയിലും ഈ വകഭേദം നിലവിലുണ്ടാകാം. അവര്‍ തിരിച്ചറിയാത്തതാണ്. അക്കാര്യം ഉറപ്പാണെന്നും ഡോക്ടര്‍ ആംഗെലിക് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഒമിക്രോണ്‍ വകഭേദം ബാധിച്ചവരെ ചികിത്സിക്കുന്നയാളാണ് താന്‍, അതുകൊണ്ടുതന്നെ നേരിയ ലക്ഷണങ്ങള്‍ ഉള്ളൂവെന്ന് തറപ്പിച്ച് പറയാനാകും. രോഗികളില്‍ കൂടുതലും 40 വയസില്‍ താഴെയുള്ളവരാണ്. ചെറിയ പേശീവേദന, തൊണ്ടവേദന, വരണ്ട ചുമ എന്നിവ മാത്രമാണ് തന്റെ രോഗികള്‍ക്കുണ്ടായതെന്ന് ഡോക്ടര്‍ പറഞ്ഞു.

ഈ മാസം 18നാണ് ഡെല്‍റ്റ വകഭേദമല്ലാത്ത മറ്റൊരു വൈറസിന്റെ സാന്നിധ്യത്തെപ്പറ്റി കൂറ്റ്‌സി അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞരാണ് ബി1.1.529 എന്ന വൈറസാണെന്ന് ഈ മാസം 25ന് സ്ഥിരീകരിച്ചത്. പിന്നീടാണ് ലോകമാകെ പുതിയ വൈറസ് ഭീതി പരന്നത്.

അതേസമയം, കോവിഡ് വന്നവര്‍ക്ക് വീണ്ടും ഒമിക്രോണ്‍ ബാധിക്കാന്‍ സാധ്യത കൂടുതലാണെന്ന് ഡബ്ല്യുഎച്ച്ഒ പറയുന്നു. എന്നാല്‍ ഡെല്‍റ്റ വകഭേദത്തേക്കാള്‍ അതിവേഗം പടരുന്നതാണോ കൂടുതല്‍ മാരകമാണോ എന്ന കാര്യങ്ങളിലൊന്നും സ്ഥിരീകരണമില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.