CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 40 Minutes 9 Seconds Ago
Breaking Now

അന്നൊക്കെ ഞാന്‍ വെറും തോല്‍വി, ഒമറിക്ക ആ വാക്ക് പാലിച്ചു, ഞാന്‍ നായകനായി; അരുണ്‍ പറയുന്നു

കുഞ്ചാക്കോ ബോബന്‍ നായകനായ പ്രിയത്തില്‍ ബാലതാരമായെത്തി മലയാളികളുടെ മനം കവര്‍ന്ന അരുണ്‍ പിന്നീട് ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഒമര്‍ ലുലുവിന്റെ 'ഒരു അഡാര്‍ ലൗ' എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയത്. ഇപ്പോഴിതാ തന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മനസ്സുതുറന്നിരിക്കുകയാണ് താരം.

ജീവിതത്തില്‍ ആദ്യമായി ഒരു ഇന്റര്‍വ്യൂ അറ്റന്റ് ചെയ്ത്, ജോലി കിട്ടിയിട്ടും അത് ഉപേക്ഷിച്ചാണ് താന്‍ അഡാര്‍ ലവ് എന്ന ചിത്രത്തിന്റെ ഭാഗമായതെന്നാണ് താരം പറയുന്നത്. സിനിമയില്‍ ഏറെ പ്രാധാന്യമുള്ള സെക്കന്റ് ഹീറോ ആയാണ് തന്നെ കാസ്റ്റ് ചെയ്തിരുന്നതെന്നും അരുണ്‍ പറയുന്നു.

'ഷൂട്ടിംഗ് തുടങ്ങി ആദ്യത്തെ 1015 ദിവസം സെക്കന്റ് ഹീറോ എന്ന നിലയില്‍ തന്നെയായിരുന്നു ഞാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ പോകെ പോകെ കഥയില്‍ മാറ്റങ്ങള്‍ വരികയും പുതിയ പുതിയ കഥാപാത്രങ്ങള്‍ വരികയും ചെയ്തു. അതോടെ എന്റേത് സൈഡ് ക്യാരക്ടറായി മാറി.

പക്ഷേ ഒമറിക്ക കൂടെ നില്‍ക്കുകയും അടുത്ത സിനിമയില്‍ നോക്കാടാ എന്ന് പറയുകയും ചെയ്തു. അങ്ങനെ ഒമറിക്കയുടെ അടുത്ത ചിത്രത്തില്‍ ലീഡ് റോള്‍ ചെയ്തു,' താരം പറയുന്നു.

'അന്നൊക്കെ ഞാന്‍ വെറും തോല്‍വിയായിരുന്നു. ഒരു രീതിയിലും ഡാന്‍സ് ചെയ്യാന്‍ അറിയുമായിരുന്നില്ല. പിന്നെ ഇതില്‍ വന്നിട്ട് എന്തോക്കെയൊ ചെയ്തു. സിനിമയിലെ പാട്ടിന് വേണ്ടി ഒമറിക്ക കുറച്ച് റഫറന്‍സുകള്‍ അയച്ച് തന്നിരുന്നു. അതൊക്കെ കണ്ടപ്പോഴേക്കും ഞാന്‍ ഞെട്ടിപ്പോയി. ഷാഹിദ് കപൂറിന്റെയൊക്കെ ഷോട്ടും സീക്വന്‍സുകളുമാണ് എഡിറ്റ് ചെയ്ത് അയച്ച് തന്നത്,' അരുണ്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.