CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 54 Minutes 22 Seconds Ago
Breaking Now

യുകെയില്‍ പ്രവേശിക്കാന്‍ നെഗറ്റീവ് കൊവിഡ് ടെസ്റ്റ് ഫലം കാണിക്കണം; പറക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ലാറ്ററല്‍ ഫ്‌ളോ അല്ലെങ്കില്‍ പിസിആര്‍ കൊവിഡ് ടെസ്റ്റ് നടത്തണം; നിബന്ധന ഡിസംബര്‍ 7 മുതല്‍ പ്രാബല്യത്തില്‍; ഒമിക്രോണ്‍ ഭീതിയില്‍ യാത്രക്ക് മുന്‍പുള്ള ടെസ്റ്റിംഗ് തിരിച്ചെത്തിച്ച് ബ്രിട്ടന്‍

യാത്രയുമായി ബന്ധപ്പെട്ട് കണ്ടെത്തുന്ന കേസുകളുടെ എണ്ണം ഉയരുന്നതാണ് മാറ്റത്തിന് കാരണമെന്ന് ജാവിദ്

യുകെയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് യാത്ര ആരംഭിക്കുന്നതിന് മുന്‍പുള്ള കോവിഡ് ടെസ്റ്റ് വീണ്ടും നിര്‍ബന്ധമാക്കിയെന്ന് സ്ഥിരീകരിച്ച് ഹെല്‍ത്ത് സെക്രട്ടറി. ഒമിക്രോണ്‍ വേരിയന്റിനെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കങ്ങള്‍. വാക്‌സിനേഷന്‍ സ്റ്റാറ്റസ് പരിഗണിക്കാതെ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നവരും, ഹോളിഡേ കഴിഞ്ഞ് മടങ്ങുന്നവരും യാത്ര പുറപ്പെടുന്നതിന് മുന്‍പ് ലാറ്ററല്‍ ഫ്‌ളോ അല്ലെങ്കില്‍ പിസിആര്‍ ടെസ്റ്റ് നടത്തണമെന്നാണ് പുതിയ നിബന്ധന. 

പുതിയ നടപടികള്‍ താല്‍ക്കാലികമാണെന്ന് സാജിദ് ജാവിദ് അവകാശപ്പെടുന്നു. ഒമിക്രോണ്‍ വേരിയന്റ് പടരുന്ന സാഹചര്യത്തില്‍ ഡിസംബര്‍ 7ന് രാവിലെ 4 മുതല്‍ പദ്ധതി നടപ്പില്‍ വരും. യുകെയില്‍ പുതുതായി 26 ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കി. ഇതില്‍ 25 കേസുകളും ഇംഗ്ലണ്ടിലാണ്. ഇതോടെ പുതിയ വേരിയന്റ് മൂലം ബ്രിട്ടനില്‍ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 160 ആയി. 

പ്രീ-ഡിപ്പാര്‍ച്ചര്‍ ടെസ്റ്റ് നടപ്പാക്കണമെന്ന ആവശ്യം ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് നിരാകരിച്ച് ഒരു ദിവസം പിന്നിട്ടപ്പോഴാണ് നിലപാട് തിരുത്തിയത്. യുകെയിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും രാജ്യത്ത് എത്തി രണ്ടാം ദിവസത്തിനകം പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നെഗറ്റീവ് ടെസ്റ്റ് ലഭിക്കുന്നത് വരെ സെല്‍ഫ് ഐസൊലേഷനില്‍ തുടരണമെന്നാണ് നേരത്തെ പ്രഖ്യാപിച്ച നിബന്ധന. 

ഇതിന് പുറമെയാണ് യാത്ര പുറപ്പെടുന്നതിന് മുന്‍പ് ലാറ്ററല്‍ ഫ്‌ളോ അല്ലെങ്കില്‍ പിസിആര്‍ ടെസ്റ്റ് ഫലം യാത്രക്കാര്‍ കൈയില്‍ സൂക്ഷിക്കണമെന്ന് ജാവിദ് സ്ഥിരീകരിച്ചത്. യാത്രയുമായി ബന്ധപ്പെട്ട് കണ്ടെത്തുന്ന കേസുകളുടെ എണ്ണം ഉയരുന്നതാണ് മാറ്റത്തിന് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതേസമയം ഏവിയേഷന്‍ മേഖലയ്ക്ക് നിബന്ധനകള്‍ കനത്ത തിരിച്ചടി സമ്മാനിക്കുമെന്നാണ് വിലയിരുത്തല്‍. 




കൂടുതല്‍വാര്‍ത്തകള്‍.