Breaking Now

പോപ്പിന്റെ പ്രസ്താവന വത്തിക്കാൻ തിരുത്തി നിരീശ്വരവാദികള്‍ നരകത്തില്‍ തന്നെ

സത്കര്‍മങ്ങള്‍ നിരീശ്വരവാദികളെ സ്വര്‍ഗത്തിലെത്തിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിവാദ പ്രസ്താവന തിരുത്തികൊണ്ടാണ് വത്തിക്കാന്‍ ഇത്തരമൊരു പ്രസ്താവന ഇറക്കിയിരിക്കുന്നത്‍.

മതത്തെയും ദൈവത്തെയും നിഷേധിക്കുന്നവര്‍ക്കുള്ള സ്ഥാനം നരകം തന്നെയാണ്. നല്ല കാര്യങ്ങള്‍ ചെയ്തതുകൊണ്ട് സ്വര്‍ഗത്തില്‍ പ്രവേശിക്കില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കി.

അവിശ്വാസികള്‍ക്ക് സത്കര്‍മങ്ങളിലൂടെ സ്വര്‍ഗപ്രാപ്തരാവാമെന്ന മാര്‍പാപ്പയുടെ പ്രസ്താവന വിവാദത്തിലായിരുന്നു. ഇതിനെതിരെ ക്രൈസ്തവ വിശ്വാസികള്‍ തന്നെ രംഗത്തെത്തി. ഇതോടെയാണ് പോപ്പിന്റെ പ്രസ്താവന തിരുത്തി വത്തിക്കാന്‍ തയ്യാറായത്.

 




കൂടുതല്‍വാര്‍ത്തകള്‍.