Breaking Now

എവറസ്റ്റില്‍ നിന്നും താഴേക്ക് ചാടി റഷ്യന്‍ കായിക താരം ചരിത്രനേട്ടം കൈയ്യടക്കി

എവറസറ്റ് കൊടുമുടിയുടെ ചരിത്ര നേട്ടങ്ങളുടെ പട്ടികയില്‍ പുതിയൊരധ്യായം എഴുതി ചേര്‍ക്കുകയാണ് റഷ്യയിലെ ഈ കായിക താരം.

കടല്‍ നിരപ്പില്‍ നിന്നും 7220 മീറ്റര്‍ ഉയരത്തിലുള്ള എവറസ്റ്റില്‍ നിന്നും താഴേക്ക്  ചാടിയാണ് 48കാരനായ വാളെറോ റൂസ്സോ എവറസ്റ്റിന്റെ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചത്.  എവറസ്റ്റ് കൊടുമുടിയില്‍  മനുഷ്യ കാലടികള്‍ പതിഞ്ഞ് 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോഴാണ് പുതിയ ചരിത്രം. 

60 വര്‍ഷം മുമ്പ് ദീര്‍ഘനാളത്തെ  പരിശ്രമത്തിനൊടുവിലാണ് എഡ്മണ്ട് ഹിലരിയും ടെന്‍സിംഗും എവറസ്റ്റ് കീഴടക്കിയത്.

15 മിനിട്ടുകള്‍ അവിടെ കഴിച്ചുകൂട്ടിയ ശേഷം അവര്‍ തിരിച്ചിറങ്ങുകയും ചെയ്തു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം നിമിഷങ്ങള്‍ക്കകമാണ് എവറസ്റ്റ് പര്‍വത നിരകളിലൂടെ വാളെറി റൂസ്സോ പറന്നിറങ്ങിയത്. 2 വര്‍ഷത്തിലേറെ സമയെടുത്താണ് ചരിത്രത്തിലേക്കുളള ഈ ചാട്ടത്തിനായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയത്. ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും അദ്ദേഹത്തിന്റെ ഉദ്യമത്തിന് തടസ്സമായില്ല. അനന്ത വിഹായസ്സില്‍ നിന്നും മഞ്ഞു പാളികള്‍ക്കിടയിലൂടെ ഒരു പറവയെ പോലെ റൂസ്സോ പറന്നിറങ്ങി.

പര്‍വതാരോഹണ സീസണ്‍ കഴിയാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് റൂസ്സോ ഈ അത്യപൂര്‍വ നേട്ടം കൈവരിച്ചത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.