CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 15 Seconds Ago
Breaking Now

വിദഗ്ധരുടെ സഹായത്തോടെ ഇനി മരിക്കാം ; ഓസട്രിയയില്‍ പുതിയ നിയമം ചര്‍ച്ചയാകുന്നു

ഓരോ കേസും രണ്ട് ഡോക്ടര്‍മാര്‍ വിലയിരുത്തും അവരില്‍ ഒരാള്‍ പാലിയേറ്റീവ് മെഡിസിന്‍ വിദഗ്ധനായിരിക്കണം.

അസിസ്റ്റഡ് സൂയിസൈഡ് അനുവദിക്കുന്ന നിയമം ഓസ്ട്രിയയില്‍ പ്രാബല്യത്തിലായതോടെ ആളുകള്‍ക്ക് വിദഗ്ദരുടെ സഹായത്തോടെ മരിക്കാം. ശനിയാഴ്ച മുതല്‍, മാരകമായ അസുഖമുള്ളവരോ അല്ലെങ്കില്‍ മാറാത്ത അസുഖമുള്ളവരോ ആയ മുതിര്‍ന്നവര്‍ക്ക് മരിക്കാനുള്ള വഴി തെരഞ്ഞെടുക്കാം. ഈ വിഷയത്തില്‍ കോടതി വിധിയെത്തുടര്‍ന്ന് ഡിസംബറില്‍ പാര്‍ലമെന്റ് പുതിയ നിയമത്തിന് അംഗീകാരം നല്‍കി. 

ഈ രീതി കര്‍ശനമായി നിയന്ത്രിക്കപ്പെടും. ഓരോ കേസും രണ്ട് ഡോക്ടര്‍മാര്‍ വിലയിരുത്തും  അവരില്‍ ഒരാള്‍ പാലിയേറ്റീവ് മെഡിസിന്‍ വിദഗ്ധനായിരിക്കണം. മരിക്കാതെ തന്നെ അതിജീവിക്കാനുള്ള മാര്‍ഗങ്ങള്‍ക്കായി പാലിയേറ്റീവ് കെയര്‍ ഫണ്ട് വര്‍ധിപ്പിക്കും എന്നും അധികൃതര്‍ പറയുന്നു. അയല്‍രാജ്യമായ സ്വിറ്റ്‌സര്‍ലന്‍ഡില്‍ അസിസ്റ്റഡ് സൂയിസൈഡ് നിയമവിധേയമാണ്. 

സ്‌പെയിന്‍, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ് എന്നിവയുള്‍പ്പെടെ നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലും ഇത് കുറ്റകരമല്ലാതാക്കിയിട്ടുണ്ട്. എന്നാല്‍, ഓസ്ട്രിയയിലെ പുതിയ നിയമങ്ങള്‍ പ്രായപൂര്‍ത്തിയാകാത്തവരെയോ മാനസികാരോഗ്യക്കുറവ് ഉള്ളവരെയോ ഒഴിവാക്കിയിട്ടുണ്ട്. ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മുതിര്‍ന്നവര്‍ ഒരു രോഗനിര്‍ണയം നടത്തുകയും അവര്‍ക്ക് സ്വന്തം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുമെന്ന് സ്ഥിരീകരിക്കുകയും വേണം. 

രണ്ട് ഡോക്ടര്‍മാരില്‍ നിന്ന് അംഗീകാരം നേടിയ ശേഷം, രോഗികള്‍ അവരുടെ തീരുമാനത്തെക്കുറിച്ച് ചിന്തിക്കാന്‍ 12 ആഴ്ച കാത്തിരിക്കണം. മാരകമായ അസുഖമുണ്ടെങ്കില്‍ രണ്ടാഴ്ചയാണ് കാത്തിരിക്കേണ്ടത്. ഈ കാലയളവിന് ശേഷവും അവര്‍ക്ക് മുന്നോട്ട് പോകാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഒരു അഭിഭാഷകനോ നോട്ടറിക്കോ അറിയിപ്പ് നല്‍കിയതിന് ശേഷം അവര്‍ക്ക് ഒരു ഫാര്‍മസിയില്‍ നിന്നും അതിനനുസൃതമായ മരുന്നുകള്‍ ലഭിക്കും. 

ദുരുപയോഗം തടയുന്നതിന്, ഈ മരിക്കാന്‍ മരുന്നുകള്‍ വില്‍ക്കുന്ന ഫാര്‍മസികളുടെ പേരുകള്‍ ഈ അറിയിപ്പുകള്‍ ലഭിക്കുന്ന അഭിഭാഷകര്‍ക്കും നോട്ടറികള്‍ക്കും മാത്രമേ വെളിപ്പെടുത്തൂ, പരസ്യം ചെയ്യില്ല. ഇതുവരെ, ഓസ്ട്രിയന്‍ നിയമപ്രകാരം, ആത്മഹത്യ ചെയ്യാന്‍ ആരെയെങ്കിലും പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്താല്‍ അഞ്ച് വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടിവരുമായിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.