ഇന്ത്യയ്ക്കെതിരെ അഫ്ഗാന്‍ പ്രദേശം ഉപയോഗിക്കാന്‍ ഒരു ഗ്രൂപ്പിനെയോ വ്യക്തിയെയോ അനുവദിക്കില്ലെന്ന് അഫ്ഗാനിസ്ഥാന്‍. അഫ്ഗാനിസ്ഥാനില്‍ ഒരു ഭീകര സംഘടന പോലും പ്രവര്‍ത്തിക്കുന്നില്ലെന്നും ഇന്ത്യാ വിരുദ്ധ ഭീകര ഗ്രൂപ്പുകളെ അഫ്ഗാനിസ്ഥാനില്‍ നിന്ന് നീക്കം ചെയ്‌തെന്നും താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താക്കി. ന്യൂഡല്‍ഹിയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കറുമായി നടന്ന ചര്‍ച്ചകള്‍ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അഫ്ഗാനികളുടെ ധൈര്യം പരീക്ഷിക്കരുത്' എന്ന് ഇന്ത്യയിലേക്കുള്ള ആദ്യ സന്ദര്‍ശനത്തിനെത്തിയ മുത്താഖി ഒരു പത്രസമ്മേളനത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പും നല്‍കി. സുരക്ഷ, വികസനം, പ്രാദേശിക സഹകരണം എന്നിവയെക്കുറിച്ച് ഇരു രാജ്യങ്ങളും വിശദമായ ചര്‍ച്ചകള്‍ നടത്തി
കാബൂളിലെ തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) ക്യാമ്പുകള്‍ ലക്ഷ്യമിട്ട് ഇസ്ലാമാബാദ് നടത്തിയ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പാകിസ്ഥാനുള്ള കര്‍ശന മുന്നറിയിപ്പ്.
'അതിര്‍ത്തിക്ക് സമീപം വിദൂര പ്രദേശങ്ങളില്‍ ആക്രമണം നടന്നിട്ടുണ്ട്. പാകിസ്ഥാന്റെ ഈ പ്രവൃത്തി തെറ്റാണെന്ന് ഞങ്ങള്‍ കരുതുന്നു. 40 വര്‍ഷത്തിനുശേഷം അഫ്ഗാനിസ്ഥാന് സമാധാനവും പുരോഗതിയും ഉണ്ടായിട്ടുണ്ട്. അഫ്ഗാനികളുടെ ധൈര്യം പരീക്ഷിക്കരുത്. ആരെങ്കിലും ഇത് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ സോവിയറ്റ് യൂണിയനോടും അമേരിക്കയോടും നാറ്റോയോടും ചോദിക്കണം, അഫ്ഗാനിസ്ഥാനുമായി കളിക്കുന്നത് നല്ലതല്ലെന്ന് അവര്‍ക്ക് വിശദീകരിക്കാന്‍ കഴിയും,' മുത്താക്കി പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനങ്ങളുടെ പേരില്‍ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരുന്നു.