CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 35 Seconds Ago
Breaking Now

മനുഷ്യന് നന്ദി, ഭൂമുഖത്ത് നിന്നും 260,000 ജീവവംശങ്ങള്‍ ഇല്ലാതായി! ഭൂമിയില്‍ നിന്നും സകല ജീവജാലങ്ങളും ഇല്ലാതാകാന്‍ 100% സാധ്യതയെന്ന് എലണ്‍ മസ്‌ക്; കാരണം സൂര്യന്റെ വികാസം?

സൂര്യന്റെ വികാസത്തോടൊപ്പം എല്ലാ ജീവജാലങ്ങളും ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാകാന്‍ 100% സാധ്യതയുണ്ടെന്നാണ് മസ്‌കിന്റെ ട്വീറ്റ്

ഈ ഭൂമിയില്‍ വന്നുപിറന്നിട്ട് എന്തെങ്കിലും ഒക്കെ ചെയ്ത് തങ്ങള്‍ ഇവിടെ ജീവിച്ചിരുന്നു എന്ന് ഉറപ്പാക്കാന്‍ മനുഷ്യന്‍ ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും വലിയ ഗുണമില്ലെന്നാണ് ഭൂമിയെ കുറിച്ച് പഠിച്ച ഒരു സംഘം ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. 

മുന്‍പ് അഞ്ച് തവണ കൂട്ടമായി ജീവജാലങ്ങള്‍ നശിച്ച് പോകുന്ന പ്രതിഭാസം സ്വാഭാവികമായിരുന്നുവെങ്കില്‍ ഭൂമിയിലെ ആറാമത്തെ ഈ പ്രതിഭാസം മനുഷ്യന്റെ സംഭാവന ആയിരിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. മനുഷ്യന്റെ പ്രവര്‍ത്തികളാണ് ഇതിലേക്ക് നയിക്കുക. 

മനോവയിലെ ഹവായി യൂണിവേഴ്‌സിറ്റി സംഘത്തിന്റെ പഠനം അനുസരിച്ച് ഭൂമിയില്‍ ഒന്നര ലക്ഷം മുതല്‍ 260,000 ജീവജാലങ്ങളെ വരെ നഷ്ടമായെന്നാണ് കണക്കാക്കുന്നത്. 1500 മുതല്‍ അറിയാവുന്ന രണ്ട് മില്ല്യണ്‍ ജീവജാലങ്ങളില്‍ 13 ശതമാനത്തോളമാണ് ഇതിനകം ഇല്ലാതായത്. 

വന്‍തോതിലുള്ള ഈ അപ്രത്യക്ഷമാകല്‍ പ്രതിഭാസം കൂട്ടമായി ജീവജാലങ്ങള്‍ ഇല്ലാതാകുന്നതിലേക്ക് നയിക്കുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. ശതകോടീശ്വരനായ എലണ്‍ മസ്‌ക് ഇക്കൂട്ടത്തിലുണ്ട്. ജീവജാലങ്ങള്‍ ഇല്ലാതാകുന്ന വേഗത വര്‍ദ്ധിക്കുമെന്ന് മസ്‌ക് ചൂണ്ടിക്കാണിക്കുന്നു. 

സൂര്യന്റെ വികാസത്തോടൊപ്പം എല്ലാ ജീവജാലങ്ങളും ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാകാന്‍ 100% സാധ്യതയുണ്ടെന്നാണ് മസ്‌കിന്റെ ട്വീറ്റ്. മനുഷ്യരാശി മറ്റ് ഗ്രഹങ്ങള്‍ ജീവിക്കാനായി ഉപയോഗിക്കണമെന്നാണ് ടെക് വമ്പന്റെ ഉപദേശം. 




കൂടുതല്‍വാര്‍ത്തകള്‍.