CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 55 Minutes 29 Seconds Ago
Breaking Now

ഗ്ലോസ്റ്ററില്‍ ലോറിയും, കാറും കൂട്ടിയിടിച്ച് കൊല്ലപ്പെട്ട് മലയാളികള്‍; അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു; ഒരു വയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ രണ്ട് പേര്‍ പരുക്കുകളുമായി ആശുപത്രിയില്‍ ചികിത്സയില്‍; കാറില്‍ യാത്ര ചെയ്തത് സ്റ്റുഡന്റ് വിസയില്‍ എത്തിയ മലയാളി കുടുംബങ്ങള്‍

ലൂട്ടണിലെ മലയാളി നഴ്‌സിംഗ് കെയര്‍ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന ഇവര്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് യുകെയില്‍ എത്തിയത്

യുകെയില്‍ മലയാളികളെ ഞെട്ടിച്ച് സുഹൃത്തുക്കളായ മലയാളി കുടുംബാംഗങ്ങള്‍ സഞ്ചരിച്ച കാറും, ലോറിയും കൂട്ടിയിടിച്ച് രണ്ടു  പേരുടെ മരണം. ഗ്ലോസ്റ്ററില്‍ എ436ന് സമീപം ആന്‍ഡോവേഴ്‌സ്‌ഫോര്‍ഡില്‍ 11.15ഓടെയായിരുന്നു അപകടം. അപകടത്തില്‍ ഒരാള്‍ മരിക്കുകയും, മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്‌തെന്ന് പോലീസ് പ്രാഥമികമായി സ്ഥിരീകരിച്ചതിന് ശേഷമാണ് മരണസംഖ്യ ഉയര്‍ന്നത്.

ലൂട്ടണില്‍ നിന്നും ഓക്‌സ്‌ഫോര്‍ഡിലേക്ക് സുഹൃത്തുക്കളെ കാണാനായി യാത്ര ചെയ്ത മലയാളികളാണ് അപകടത്തില്‍ പെട്ടത്. സംഭവസ്ഥലത്ത് വെച്ച് തന്നെ വാഹനം ഓടിച്ചിരുന്ന യുവാവ് മരിച്ചതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷമാണ് മലയാളികളാണ് അപകടത്തില്‍ പെട്ടതെന്ന വിവരം പുറത്തുവന്നത്. അതീവഗുരുതരമായ അപകടമാണ് ഉണ്ടായതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. 

ഗ്ലോസ്റ്ററിലും, ഓക്‌സ്‌ഫോര്‍ഡിനും ഇടയിലുള്ള ട്രാഫിക്ക് ഇതുമൂലം ബാധിക്കപ്പെട്ടതായി പോലീസ് വ്യക്തമാക്കി. എ436 മണിക്കൂറുകളോളം അടച്ചിടുകയും ചെയ്തു. എറണാകുളം കോലഞ്ചേരി സ്വദേശി കുന്നക്കാല്‍ പാലക്കാമറ്റത്ത് ബിന്‍സ് രാജനാണ് മരിച്ച ഒരു വ്യക്തിയെന്നാണ് പ്രാഥമിക വിവരം. പിന്നാലെ സുഹൃത്തിന്റെ ഭാര്യയും മരണത്തിന് കീഴടങ്ങിയെന്ന വിവരം പുറത്തുവന്നു. കൊല്ലം സ്വദേശിനി അര്‍ച്ചനയാണ് മരണപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. 

ഒരു വയസ്സുള്ള കുഞ്ഞിനെ ഓക്‌സ്‌ഫോര്‍ഡ് ജോണ്‍ റാഡ്ക്ലിഫ് ഹോസ്പിറ്റലിലും, മറ്റ് രണ്ട് പേരെ ബ്രിസ്റ്റോള്‍ സൗത്ത്മീഡ് ഹോസ്പിറ്റലിലുമാണ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുള്ളത്. ലൂട്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ട യുവതികള്‍. ഇവരുടെ ഡിപന്‍ഡന്റ് വിസയിലാണ് ഭര്‍ത്താക്കന്‍മാര്‍ യുകെയിലെത്തിയത്. 

ലൂട്ടണിലെ മലയാളി നഴ്‌സിംഗ് കെയര്‍ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന ഇവര്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് യുകെയില്‍ എത്തിയത്

കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് ബിന്‍സ് രാജന്‍ ഭാര്യ അനഘയും കുട്ടിയുമൊത്ത് യുകെയിലെത്തിയത്. ലൂട്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്നു അനഘ. കൂട്ടുകാരായ ബിന്‍സും നിര്‍മലും കുടുംബസമേതം ഓക്‌സ്ഫഡിലെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. യുകെ മലയാളിയുടെ സംഘടനാ നേതാക്കള്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി.




കൂടുതല്‍വാര്‍ത്തകള്‍.