CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 20 Seconds Ago
Breaking Now

പങ്കാളികള്‍ നഷ്ടമായ വേദന ഉള്‍ക്കൊള്ളാനാകാതെ അനഘയും നിര്‍മ്മലും ; അഞ്ചംഗ മലയാളി കുടുംബത്തിന് നേരിട്ട വാഹനാപകടം രണ്ട് ജീവനെടുത്തപ്പോള്‍ പരിക്കേറ്റവര്‍ അപകട നില തരണം ചെയ്തതായി റിപ്പോര്‍ട്ട് ; പിന്തുണയുമായി മലയാളി സമൂഹം

അഞ്ചു പേര്‍ യാത്ര ചെയ്ത കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

യുകെ മലയാളികളെ വേദനയിലാഴ്ത്തിയ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്മയും കുഞ്ഞും ഓക്‌സ്‌ഫോര്‍ഡ് ആശുപത്രിയില്‍ ഗുരുതരാവസ്ഥ തരണം ചെയ്തു. കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ ഡോക്ടര്‍മാര്‍ക്കിപ്പോഴും ആശങ്കയുണ്ട്. അപകടത്തില്‍ വാഹനം ഓടിച്ചിരുന്ന ബിന്‍സ് രാജിന്റെ ഭാര്യ അനഘയും കുഞ്ഞുമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ബിന്‍സിന്റെ സുഹൃത്തായ നിര്‍മല്‍ രമേശ് ബ്രിസ്റ്റോള്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്. ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന നിര്‍മ്മലിന്റെ ഭാര്യ അര്‍ച്ചന മരണമടഞ്ഞിരുന്നു.

Bins

അഞ്ചു പേര്‍ യാത്ര ചെയ്ത കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ബിന്‍സ് രാജ് കോലഞ്ചേരി സ്വദേശിയും അര്‍ച്ചന കൊല്ലം സ്വദേശിയുമാണ്. ഇരുവരുടേയും കുടുംബത്തെ മരണ വാര്‍ത്ത അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കറുത്ത മസ്ദ കാര്‍ എതിര്‍ ദിശയില്‍ വന്ന വെള്ള ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ഗ്ലോസ്റ്റര്‍ഷെയര്‍ പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് എല്ലാ സഹായവുമായി മലയാളി സമൂഹം ഉണ്ട്. ആശുപത്രി ജീവനക്കാരും പ്രത്യേക പരിഗണന നല്‍കി ഇവര്‍ക്കൊപ്പമുണ്ട്.

പൊലീസ് നിയമ നടപടി വേഗത്തിലാക്കാനും മൃതദേഹം നാട്ടിലെത്തിക്കാനുമുള്ള നടപടികളും തുടങ്ങി.

മലയാളികളായ നഴ്‌സുമാരും ഡോക്ടര്‍മാരും ഇതിനായി എല്ലാ സഹായവുമായി ഒപ്പമുണ്ട്.

കാലിന് ഒടിവുള്ള നിര്‍മ്മല്‍ ബ്രിസ്റ്റോളില്‍ ഒരു മലയാളി കുടുംബത്തിനൊപ്പമാണ് കഴിയുന്നത്. പങ്കാളികള്‍ മരിച്ച വേദനയിലാണ് അനഘയും നിര്‍മ്മലും കഴിയുന്നത്. ചെറിയ പ്രായത്തില്‍ തന്നെ വലിയൊരു ദുരന്തമാണ് ഇവര്‍ക്ക് അനുഭവിക്കേണ്ടിവന്നിരിക്കുന്നത്. അപകടത്തിന്റെ ആഴവും വേദനയും ഉള്‍ക്കൊണ്ട് യുകെ മലയാളി സമൂഹം ഇവര്‍ക്ക് പിന്തുണയുമായി ഒപ്പം തന്നെയുണ്ട്.

 

 




കൂടുതല്‍വാര്‍ത്തകള്‍.