ജീവിതം അവസാനിക്കുന്നതിന് മുന്‍പുള്ള പരിചരണം ലഭിക്കുന്നതായി വെളിപ്പെടുത്തി ക്യാന്‍സര്‍ റിസേര്‍ച്ച് ചാരിറ്റിക്കായി 3.8 മില്ല്യണ്‍ പൗണ്ട് സ്വരൂപിച്ച ബിബിസി പോഡ്കാസ്റ്റര്‍ ഡിബോറാ ജെയിംസിന് ഡെയിംഹുഡ്. 40 വയസ്സുകാരിയുടെ ധൈര്യത്തെ പ്രശംസിച്ച രാജ്ഞി ഡെയിംഹുഡ് അനുവദിക്കുന്നതില്‍ ഏറെ സന്തോഷിക്കുന്നതായി അറിയിച്ചു. ഏതെങ്കിലും ഒരു ആദരവ് ഇവര്‍ ശരിയായി അര്‍ഹിക്കുന്നുണ്ടെങ്കില്‍ അത് ഇതാണ്, എന്നായിരുന്നു ്പ്രധാനമന്ത്രിയുടെ പ്രതികരണം.
2016ലാണ് മുന്‍ ഹെഡ്ടീച്ചറായ ഡിബോറാ ജെയിംസിന് ബവല്‍ ക്യാന്‍സര്‍ സ്ഥിരീകരിക്കുന്നത്. തന്റെ 5 ലക്ഷത്തോളം വരുന്ന ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സുമായി അവര്‍ പതിവായി ചികിത്സാ കാര്യങ്ങള്‍ പങ്കുവെച്ച് പോന്നു. ഇപ്പോള്‍ ക്യാന്‍സര്‍ റിസേര്‍ച്ച് യുകെയ്ക്കായി ബവല്‍ബേബ് ഫണ്ടിലൂടെ 3.8 മില്ല്യണിലേറെ ഇവര്‍ സ്വരൂപിക്കുകയും ചെയ്തു.
വ്യാഴാഴ്ച രാത്രിയാണ് ഡിബോറയെ ഡെയിമായി പ്രഖ്യാപിക്കുമെന്ന് നം.10 സ്ഥിരീകരിച്ചത്. ഡിബോറാ ജെയിംസിന് ഡെയിംഹുഡ് സമ്മാനിക്കുന്നതില്‍ രാജ്ഞി ഏറെ സന്തോഷത്തിലാണ്, വക്താവ് പറഞ്ഞു. 'ഡിബോറ യഥാര്‍ത്ഥത്തില്‍ ഒരു പ്രചോദനമാണ്, അവരുടെ സത്യസന്ധതയും, ധൈര്യവും നിരവധി ആളുകള്‍ക്ക് ശക്തി നല്‍കുന്ന ശ്രോതസ്സാണ്. അവരുടെ നിരന്തരമായുള്ള പ്രചരണവും, അനുഭവങ്ങള്‍ തുറന്നുപറയുന്നതും ഈ ഭയാനകമായ രോഗത്തിന് എതിരായ നമ്മുടെ പോരാട്ടത്തില്‍ സഹായിച്ചെന്ന് മാത്രമല്ല, നിരവധി പേരെ ഒറ്റയ്ക്കല്ലെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു', ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.
രാജ്ഞി നല്‍കുന്ന അംഗീകാരം ഈ ബുദ്ധിമുട്ടേറിയ സമയത്ത് അവര്‍ക്കും കുടുംബത്തിനും അല്‍പ്പം ആശ്വാസം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബോറിസ് കൂട്ടിച്ചേര്‍ത്തു. എന്റെ ചിന്തകള്‍ അവര്‍ക്കൊപ്പമാണ്, രാജ്യത്തിന്റെ സ്‌നേഹവും, നന്ദിയും അവര്‍ക്കൊപ്പമുണ്ടെന്ന് ഡിബോറാ അറിയണം, പ്രധാനമന്ത്രി പറഞ്ഞു.