തീര്‍ത്തും അപ്രതീക്ഷിതമായ ഒരു മരണ വാര്‍ത്തയാണ് യുകെ മലയാളികളെ തേടിയെത്തിയിരിക്കുന്നത്. നോര്‍ത്താംപ്ടണില്‍ 42 വയസ്സു മാത്രമുള്ള ജെയ്‌മോന്‍ പോള്‍ അന്തരിച്ചു. വിയോഗം വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് കുടുംബവും സുഹൃത്തുക്കളും.
ക്ഷീണം തോന്നുന്നുവെന്ന് പറഞ്ഞ് കിടക്കാന്‍ പോയ ജെയ്‌മോനെ മരണം തട്ടിയെടുത്തെന്ന സത്യം ഭാര്യയ്ക്കും മക്കള്‍ക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.
നോര്‍ത്താംപ്ടണിലെ മലയാളി അസോസിയേഷന്റെ ആദ്യകാല മെമ്പറായ ജെയ്‌മോന്റെ മരണത്തില്‍ സുഹൃത്തുക്കളും ഞെട്ടലിലാണ്.
മൂവാറ്റുപുഴ കുന്നേക്കാല്‍ സ്വദേശിയാണ്. 15 വര്‍ഷമായി യുകെയിലാണ് താമസം. മരണ കാരണം വ്യക്തമായിട്ടില്ല. ഹൃദയാഘാതമാണ് മരണത്തിന് കാരണമായതെന്നാണ് സൂചന. സെന്റ് മാത്യൂസ് ഹെല്‍ത്ത് കെയറില്‍ ഡെപ്യൂട്ടി മാനേജരായി ജോലി ചെയ്തുവരികയായിരുന്നു.
കട്ടിലില്‍ അനങ്ങാതെ കിടക്കുന്നത് കണ്ട് ഭാര്യ സന്ധ്യ അയല്‍വീടുകാരായ മലയാളികളുടെ അടക്കം സഹായം തേടിയിരുന്നു. ആംബുലന്‍സ് എത്തും മുമ്പേ സിപിആര്‍ നല്‍കി. അഞ്ചു മിനിറ്റിനകം ആംബുലന്‍സ് എത്തി .എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.