CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 14 Seconds Ago
Breaking Now

കുതിരയോട്ടം കണ്ട ആവേശത്തില്‍ എഴുന്നേറ്റ് നിന്ന രാജ്ഞിയ്ക്ക് കൈയടിച്ച് ജനം; റോയല്‍ വിന്‍ഡ്‌സര്‍ ഹോഴ്‌സ് ഷോയില്‍ പങ്കെടുത്തത് അനാരോഗ്യം മൂലം പാര്‍ലമെന്റ് സ്റ്റേറ്റ് ഓപ്പണിംഗില്‍ നിന്നും പിന്‍വാങ്ങി മൂന്ന് ദിവസത്തിന് ശേഷം

പാര്‍ലമെന്റ് സ്റ്റേറ്റ് ഓപ്പണിംഗില്‍ നിന്നും രാജ്ഞി വിട്ടുനിന്നതിനാല്‍ ചാള്‍സ് രാജകുമാരനാണ് പകരക്കാരനായി എത്തി പ്രസംഗം വായിച്ചത്

പാര്‍ലമെന്റിലെ സ്റ്റേറ്റ് ഓപ്പണിംഗില്‍ നിന്നും വിട്ടുനിന്നതിന് ശേഷം ആദ്യമായി പൊതുമുഖത്ത് പ്രത്യക്ഷപ്പെട്ട് രാജ്ഞി. അനാരോഗ്യത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പടരുന്നതിനിടെ ഇതെല്ലാം തള്ളുന്ന രീതിയിലായിരുന്നു റോയല്‍ വിന്‍ഡ്‌സര്‍ ഹോഴ്‌സ് ഷോയില്‍ രാജ്ഞി ആവേശത്തോടെ പ്രത്യക്ഷപ്പെട്ടത്. A beaming Queen as she began her Platinum Jubilee celebrations at her beloved Royal Windsor Horse Show

തന്റെ പ്രിയപ്പെട്ട പരിപാടികളിലൊന്നിലാണ് രാജ്ഞി എഴുന്നേറ്റ് നിന്നത്. 96-കാരിയായ രാജ്ഞി തന്റെ കുതിര ബാല്‍മൊറാല്‍ ലിയയുടെ മുന്നേറ്റത്തിലാണ് ആവേശഭരിതയായത്. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ തുടക്കം കുറിച്ചാണ് ഷോ അരങ്ങേറിയത്. 

റേഞ്ച് റോവറില്‍ രാജ്ഞി എത്തിയപ്പോള്‍ ജനം കൈയടിക്കുകയും, ആരവം മുഴക്കുകയും ചെയ്തു. 79 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും റോയല്‍ വിന്‍ഡ്‌സര്‍ ഹോഴ്‌സ് ഷോ രാജ്ഞി മുടക്കിയിട്ടില്ല. എലിബസത്ത് രാജ്ഞിയുടെ ഭര്‍ത്താവ് അന്തരിച്ച ഫിലിപ്പ് രാജകുമാരനും ഈ ഹോഴ്‌സ് റേസ് പ്രിയപ്പെട്ടതായിരുന്നു. The Queen slapped her thigh and clapped the horses as she watched in the parade ring this afternoon

ചൊവ്വാഴ്ച പാര്‍ലമെന്റ് സ്റ്റേറ്റ് ഓപ്പണിംഗില്‍ നിന്നും രാജ്ഞി വിട്ടുനിന്നതിനാല്‍ ചാള്‍സ് രാജകുമാരനാണ് പകരക്കാരനായി എത്തി പ്രസംഗം വായിച്ചത്. നടക്കാനും, കൂടുതല്‍ നേരം നില്‍ക്കാന്‍ വിഷമിക്കുന്ന സാഹചര്യത്തിലാണ് പാര്‍ലമെന്റ് ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. 

തന്റെ സീറ്റിലേക്ക് സ്റ്റിക്ക് കുത്തിയാണ് രാജ്ഞി നടന്നെത്തിയത്. എന്നാല്‍ മത്സരത്തിന് ശേഷം സഹായമില്ലാതെ തന്നെ അവര്‍ കാറിലേക്ക് പോയി. കൈയടിച്ച ജനക്കൂട്ടത്തിന് നേര്‍ക്ക് കൈവീശിക്കാണിച്ച ശേഷമായിരുന്നു വിന്‍ഡ്‌സര്‍ കാസിലിലേക്കുള്ള മടക്കം. 




കൂടുതല്‍വാര്‍ത്തകള്‍.