CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 58 Minutes 15 Seconds Ago
Breaking Now

റഷ്യയുടെ ഭീഷണി കാര്യമാക്കാതെ സ്വീഡനും ഫിന്‍ലാന്‍ഡും ഇന്ന് നാറ്റോയില്‍ അംഗത്വത്തിനുള്ള അപേക്ഷ സമര്‍പ്പിക്കും

സുരക്ഷിതമായ ഭാവിക്ക് വേണ്ടിയാണ് തങ്ങള്‍ ഒരുമിക്കുന്നതെന്നും ഇരുവരും അറിയിച്ചു.

സ്വീഡനും ഫിന്‍ലാന്‍ഡും ഇന്ന് നാറ്റോയില്‍ അംഗത്വത്തിനുള്ള അപേക്ഷ സമര്‍പ്പിക്കും. റഷ്യയുടെ മുന്നറിയിപ്പ് അവഗണിച്ചു കൊണ്ടാണ് ഇരു രാജ്യങ്ങളും നാറ്റോ സൈനിക സഖ്യത്തില്‍ അംഗങ്ങളാകുന്നത്. സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലേന ആന്‍ഡേഴ്‌സണ്‍ ബുധനാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചു. നാറ്റോയില്‍ അംഗത്വമെടുക്കുന്നത് സ്വീഡന്റെയും ബാള്‍ട്ടിക് സമുദ്ര പ്രദേശത്തിന്റെയും സുരക്ഷ വര്‍ധിപ്പിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഫിന്‍ലാന്‍ഡ് പ്രസിഡന്റ് സൗലി നൈനിസ്റ്റോയ്‌ക്കൊപ്പം നടത്തിയ ഒരു പത്രസമ്മേളനത്തിലാണ് മഗ്ദലേന ഇക്കാര്യം വ്യക്തമാക്കിയത്.

ഉത്തര യൂറോപ്പിന്റെ സുരക്ഷയ്ക്കുള്ള സംഭാവന കൂടിയാണ് ഇരുരാജ്യങ്ങളും ഒരുമിച്ച് ചെയ്യുന്ന ഈ പ്രവര്‍ത്തിയെന്നും ഇരുവരും പ്രഖ്യാപിച്ചു. സുരക്ഷിതമായ ഭാവിക്ക് വേണ്ടിയാണ് തങ്ങള്‍ ഒരുമിക്കുന്നതെന്നും ഇരുവരും അറിയിച്ചു. സ്വീഡിഷ് വിദേശകാര്യമന്ത്രി ആന്‍ ലിന്‍ഡയാണ് നാറ്റോ അംഗത്വത്തിനുള്ള അപേക്ഷയില്‍ ഒപ്പിട്ടത്.

അതേസമയം, ഫിന്‍ലാന്‍ഡ്, നാറ്റോ എന്നീ രാഷ്ട്രങ്ങള്‍ നാറ്റോയില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ തീര്‍ച്ചയായും തങ്ങള്‍ പ്രതികരിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ പാടേ അവഗണിച്ചാണ് ഇരുരാജ്യങ്ങളും കരാറുമായി മുന്നോട്ടു പോകുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.