CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 35 Seconds Ago
Breaking Now

ഒക്ടോബറില്‍ എല്ലാവരുടെയും എനര്‍ജി ബില്ലുകളില്‍ നിന്നും 400 പൗണ്ട് വെട്ടിക്കുറയ്ക്കും; ഈ തുക തിരിച്ച് അടയ്‌ക്കേണ്ട; ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് 1200 പൗണ്ട് വരെ സഹായം; സുനാകിന്റെ 15 ബില്ല്യണ്‍ പൗണ്ട് രക്ഷാപാക്കേജ് നിങ്ങളെ ബാധിക്കുന്നത് എങ്ങിനെ?

എനര്‍ജി ബില്‍സ് സപ്പോര്‍ട്ട് സ്‌കീം പ്രകാരം ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ എല്ലാ കുടുംബങ്ങള്‍ക്കും 400 പൗണ്ട് പിന്തുണ ലഭിക്കും

ബ്രിട്ടനില്‍ കുതിച്ചുയരുന്ന ജീവിതച്ചെലവുകള്‍ക്കിടെ സഹായപദ്ധതികളുമായി ചാന്‍സലര്‍ ഋഷി സുനാക്. എനര്‍ജി ബില്ലുകളില്‍ 400 പൗണ്ട് ഡിസ്‌കൗണ്ടിന് പുറമെ ഓയില്‍, ഗ്യാസ് വമ്പന്‍മാരില്‍ നിന്നും 5 ബില്ല്യണ്‍ നികുതി വരുമാനം നേടാനും ചാന്‍സലറുടെ പ്രഖ്യാപനങ്ങള്‍ വഴിയൊരുക്കുന്നു. പണപ്പെരുപ്പത്തിന്റെ പ്രത്യാഘാതത്തില്‍ നിന്നും ആശ്വാസമേകാന്‍ 15 ബില്ല്യണ്‍ പൗണ്ടിന്റെ അടിയന്തര നടപടികളാണ് ഋഷി സുനാക് പ്രഖ്യാപിച്ചത്. 

എനര്‍ജി ബില്ലുകള്‍ കുറയ്ക്കാന്‍ നേരത്തെ പ്രഖ്യാപിച്ച 200 പൗണ്ട് ലോണിന് പകരമാണ് ഒക്ടോബറില്‍ 400 പൗണ്ടിന്റെ യൂണിവേഴ്‌സല്‍ സപ്പോര്‍ട്ട്. ഉയര്‍ന്ന പണപ്പെരുപ്പം കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്ന് സുനാക് സമ്മതിച്ചു. ബെനഫിറ്റുകള്‍ നേടുന്ന വരുമാനം കുറഞ്ഞ എട്ട് മില്ല്യണിലേറെ ജനങ്ങള്‍ 650 പൗണ്ട് ഒറ്റത്തവണയായി നല്‍കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. പെന്‍ഷന്‍കാരുള്ള വീടുകള്‍ക്ക് 300 പൗണ്ടും, ഡിസെബിലിറ്റി ബെനഫിറ്റ് നേടുന്നവര്‍ക്ക് 150 പൗണ്ടും നല്‍കും. 

ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഈ വര്‍ഷം 1200 പൗണ്ട് വരെ പിന്തുണയാണ് ചാന്‍സലര്‍ ഉറപ്പാക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച 150 പൗണ്ട് കൗണ്‍സില്‍ ടാക്‌സ് റിബേറ്റും ഇതില്‍ പെടും. അധിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങളെ സഹായിക്കാന്‍ കൗണ്‍സിലുകള്‍ക്ക് 500 മില്ല്യണും നല്‍കും. എനര്‍ജി ബില്‍സ് സപ്പോര്‍ട്ട് സ്‌കീം പ്രകാരം ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ എല്ലാ കുടുംബങ്ങള്‍ക്കും 400 പൗണ്ട് പിന്തുണ ലഭിക്കും. 

യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ലഭിക്കുന്നവര്‍ക്കും, വരുമാനം അടിസ്ഥാനമാക്കിയ ജോബ്‌സീക്കേഴ്‌സ് അലവന്‍സ്, എംപ്ലോയ്‌മെന്റ്, സപ്പോര്‍ട്ട് അലവന്‍സ്, ഇന്‍കം സപ്പോര്‍ട്ട്, വര്‍ക്കിംഗ് ടാക്‌സ് ക്രെഡിറ്റ്, ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റ്, പെന്‍ഷന്‍ ക്രെഡിറ്റ് എന്നിവ വാങ്ങുന്നവര്‍ക്ക് ഈ വര്‍ഷം രണ്ട് ഇന്‍സ്റ്റാള്‍മെന്റുകളായാണ് 650 പൗണ്ടിന്റെ ഒറ്റത്തവണ ബെനഫിറ്റ് നല്‍കുക. 




കൂടുതല്‍വാര്‍ത്തകള്‍.