CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 58 Minutes 51 Seconds Ago
Breaking Now

ബ്രിസ്‌ക പത്താം വാര്‍ഷികം ആഘോഷമാക്കുന്നു ; ബ്രിസ്‌ക മെഗാ ഇവന്റ് ഇന്ന് വൈകീട്ട് നാലു മണിക്ക് ട്രിനിറ്റി അക്കാദമി ഹാളില്‍

ബ്രിസ്റ്റോള്‍ കേരള അസോസിയേഷന്‍ (ബ്രിസ്‌ക) സ്ഥാപിതമായതിന്റെ 10 മത്  വാര്‍ഷികം ഗംഭീരമായി കൊണ്ടാടുന്നു. വാര്‍ഷീക ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന സുവനീര്‍ പ്രകാശനം, മുന്‍ ഭാരവാഹികളെ ആദരിക്കല്‍, ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഗാ ഇവന്റ് (ഗാനമേള, മിമിക്‌സ്, ഫ്യൂഷന്‍ മ്യൂസിക് എന്നിവ പരിപാടിയുടെ ഭാഗമാണ്. ഇന്ന് വൈകിട്ട് 4 മണിക്ക്, ബ്രിസ്റ്റോളിലെ Lockaleaze ല്‍ ഉള്ള ട്രിനിറ്റി അക്കാദമി ഹാളില്‍ വച്ചാണ് പ്രോഗ്രാം നടക്കുന്നത്.

ബ്രിസ്‌ക സ്‌കൂള്‍ ഓഫ് ഡാന്‍സ്, ബ്രിസ്‌ക മ്യൂസിക് ക്ലബ് എന്നിവയുടെ സഹകരത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് 10 ാം വാര്‍ഷീക ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന സുവനീര്‍ പ്രകാശനം, കഴിഞ്ഞ 10 വര്‍ഷങ്ങളിലെ ഭാരവാഹികളെ ആദരിക്കല്‍, നൃത്ത, നൃത്ത്യങ്ങള്‍ തുടര്‍ന്ന് ബ്രിസ്‌കയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം വൈകീട്ട് ആറിന് ന് നിരവധി സിനിമ,  ടെലിവിഷന്‍, താരങ്ങളെ അണിനിരത്തി, സീരിയല്‍ കോമഡിഷോ താരം ആരാഫത്തിന്റെ നേതൃത്വത്തില്‍ നാട്ടില്‍ നിന്ന് എത്തുന്ന സെലിബ്രേഷന്‍ യുകെ അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ കോമഡി കലാവിരുന്നും നിങ്ങള്‍ക്കായി ഒരുക്കുന്നു. എല്ലാവരുടെയും സാന്നിദ്ധ്യ, സഹായ, സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

ബ്രിസ്‌ക മെഗ ഇവന്റിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു

 

Venue Address:

Trintiy Academy

Lockleaze, Bristol

BS7 9BY.

 




കൂടുതല്‍വാര്‍ത്തകള്‍.