CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 37 Minutes 42 Seconds Ago
Breaking Now

വിമാനം പറക്കണമെങ്കില്‍ ക്യാപ്റ്റന്‍ ഇറങ്ങി ബാഗ് കയറ്റണം! ബ്രിട്ടനിലെ എയര്‍പോര്‍ട്ട് പ്രതിസന്ധി തുടരുന്നു; ഹീത്രൂ ടെര്‍മിനലിന് പുറത്ത് ബാഗുകളുടെ കൂമ്പാരം; സ്റ്റാന്‍സ്റ്റെഡില്‍ നിലത്ത് കിടന്നുറങ്ങി യാത്രക്കാര്‍; ബാഗേജ് ഹാന്‍ഡ്‌ലേഴ്‌സിന് കൂടുതല്‍ ശമ്പളം കൊടുക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി

ലഗേജ് സിസ്റ്റത്തിലെ ടെക്‌നിക്കല്‍ പ്രശ്‌നങ്ങളാണ് പുതിയ പ്രതിസന്ധിക്ക് കാരണമെന്നാണ് ഹീത്രൂ വിമാനത്താവള മേധാവികളുടെ വിശദീകരണം

ബ്രിട്ടനിലെ വിമാനത്താവളങ്ങളില്‍ അയവില്ലാതെ പ്രതിസന്ധി തുടരുന്നു. വിമാനത്തില്‍ ലഗ്ഗേജുകള്‍ കയറ്റാന്‍ പൈലറ്റ് നേരിട്ട് രംഗത്തിറങ്ങിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് തലവേദനയില്‍ മാറ്റമില്ലെന്ന് വ്യക്തമായത്. യുകെയിലെ വിവിധ വിമാനത്താവളങ്ങളില്‍ ദുരിതദൃശ്യങ്ങള്‍ വ്യക്തമാണ്. 

എഡിന്‍ബര്‍ഗ് എയര്‍പോര്‍ട്ടില്‍ എഡെല്‍വീസ് വിമാനത്തിലേക്ക് ബാഗേജ് കയറ്റാന്‍ ഗ്രൗണ്ട് ക്രൂവിനെ സഹായിക്കുന്ന ക്യാപ്റ്റന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഹീത്രൂ ഉള്‍പ്പെടെ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ദുരിതം അനുഭവിക്കുകയാണ്. ടെര്‍മിനല്‍ 2ന് പുറത്ത് നൂറുകണക്കിന് ബാഗേജുകള്‍ കുന്നുകൂടി കിടക്കുകയാണ്. It comes as passengers continue to face chaos at UK airports, including at Heathrow, where hundreds of bags are mounting up outside Terminal 2

ലഗേജ് സിസ്റ്റത്തിലെ ടെക്‌നിക്കല്‍ പ്രശ്‌നങ്ങളാണ് പുതിയ പ്രതിസന്ധിക്ക് കാരണമെന്നാണ് ഹീത്രൂ വിമാനത്താവള മേധാവികളുടെ വിശദീകരണം. ഇതോടെ ബാഗേജുകളുടെ വലിയ തടസ്സമാണ് എയര്‍പോര്‍ട്ടില്‍ നേരിട്ടത്. ഹീത്രൂവിലേക്ക് പറന്നെത്തിയ യാത്രക്കാര്‍ക്ക് ബാഗേജ് കൈയില്‍ കിട്ടാന്‍ മൂന്ന് മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ട്. The same issue happened on Friday, with Heathrow chiefs blaming a 'technical glitch' in the baggage system - which they claimed had been fixed

വെള്ളിയാഴ്ചയിലെ ടെക്‌നിക്കല്‍ പ്രശ്‌നം കൊണ്ടുണ്ടായ തടസ്സമാണെന്നും, മറ്റ് ബാഗേജുകള്‍ വൈകിയില്ലെന്നുമാണ് എയര്‍പോര്‍ട്ട് വക്താവിന്റെ പ്രതികരണം. സ്റ്റാന്‍സ്റ്റെഡ് എയര്‍പോര്‍ട്ടില്‍ നീണ്ട ക്യൂവാണ് പ്രത്യക്ഷപ്പെടുന്നത്. ചില യാത്രക്കാര്‍ മറ്റ് വഴികളില്ലാതെ രാത്രിയില്‍ നിലത്ത് കിടന്നുറങ്ങുകയും ചെയ്തു. ആറ് മണിക്കൂറിലേറെയാണ് ഇവിടെ വിമാനങ്ങള്‍ വൈകുന്നത്. MP David Lammy tweeted this picture of the queue for security at Stansted this morning - where hundreds of passengers can be seen queuing in cramped conditions

മഹാമാരി കാലത്ത് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞപ്പോള്‍ എയര്‍പോര്‍ട്ടും, എയര്‍ലൈനുകളും ജീവനക്കാരെ കുറച്ചിരുന്നു. എന്നാല്‍ സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ തിരിച്ചെത്തിയപ്പോള്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ വന്നത് തിരിച്ചടിയാകുകയും ചെയ്തു. 




കൂടുതല്‍വാര്‍ത്തകള്‍.