CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 9 Minutes 25 Seconds Ago
Breaking Now

1 ലക്ഷം അഞ്ച് വയസ്സുകാര്‍ക്ക് പോളിയോ ബൂസ്റ്ററില്ല! ലണ്ടനില്‍ മാരകമായ വൈറസ് കണ്ടെത്തിയതിന് പിന്നാലെ പുറത്തുവന്ന സുരക്ഷയുടെ കണക്കുകള്‍ ഞെട്ടിക്കുന്നത്; 40 വര്‍ഷത്തിനിടെ ഇംഗ്ലണ്ടില്‍ ആദ്യമായി രോഗം വ്യാപിക്കുമ്പോള്‍ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശം

വൈറസ് സാമ്പിളുകളുടെ ശ്രോതസ്സ് ഏതെങ്കിലും ഒരു കുടുംബത്തിലേക്കോ, ഒരു സ്ട്രീറ്റിലേക്കോ നയിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി

ഇംഗ്ലണ്ടില്‍ ആയിരക്കണക്കിന് കുട്ടികള്‍ക്ക് പോളിയോയ്ക്ക് എതിരായ വാക്‌സിനേഷന്‍ ലഭിക്കാതെ അപകടത്തിലെന്ന് കണക്കുകള്‍. 2020/21 വര്‍ഷത്തില്‍ അഞ്ച് വയസ്സുള്ള 85.3 ശതമാനം കുട്ടികള്‍ക്കാണ് പോളിയോ ബൂസ്റ്റര്‍ ലഭിച്ചതെന്നാണ് കണ്ടെത്തല്‍. ഇതോടെ 100,000-ലേറെ കുട്ടികളാണ് പരാലിസിസും, മരണവും നേരിടാന്‍ സാധ്യതയുള്ള അവസ്ഥയില്‍ നില്‍ക്കുന്നത്. 

വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്തമായ തോതിലാണ് വാക്‌സിനേഷന്‍ സ്വീകരണമെന്നതും ശ്രദ്ധേയമാണ്. ലണ്ടന്‍ ബറോയായ കാംഡെനില്‍ 55.8 ശതമാനമെന്ന കുറഞ്ഞ നിലയിലാണെങ്കില്‍ കൗണ്ടി ഡുര്‍ഹാമില്‍ 96 ശതമാനമെന്ന ഉയര്‍ന്ന തോതിലാണ് വാക്‌സിനേഷന്‍. എത്രയും പെട്ടെന്ന് കുട്ടികളെ സുരക്ഷിതരാക്കാന്‍ ബ്രിട്ടീഷ് പോളിയോ ഫെല്ലോഷിപ്പ് മാതാപിതാക്കളോട് ആവശ്യപ്പെട്ടു. വാക്‌സിനേഷന് എതിരെ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളാണ് തിരിച്ചടിയാകുന്നതെന്നാണ് വിലയിരുത്തല്‍. 

ഫെബ്രുവരി മുതല്‍ ലണ്ടനിലെ മലിനജലത്തില്‍ പോളിയോ വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞതോടെ വിഷയം ദേശീയ സംഭവമായാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പ്രഖ്യാപിച്ചിരിക്കുന്നത്. 40 വര്‍ഷത്തിനിടെ ആദ്യമായാണ് ഇംഗ്ലണ്ടില്‍ മാരകമായ വൈറസ് വ്യാപിക്കുന്നതെന്നാണ് ഇവരുടെ മുന്നറിയിപ്പ്. 1984ലായിരുന്നു അവസാനത്തെ കേസ് സ്ഥിരീകരിച്ചത്. 2003-ല്‍ യുകെ പോളിയോ മുക്തമായി പ്രഖ്യാപിക്കുകയും ചെയ്തു. 

വൈറസ് സാമ്പിളുകളുടെ ശ്രോതസ്സ് ഏതെങ്കിലും ഒരു കുടുംബത്തിലേക്കോ, ഒരു സ്ട്രീറ്റിലേക്കോ നയിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഇത് സാധ്യമായാല്‍ ബാധിക്കപ്പെട്ടവരെ ഐസൊലേഷനിലാക്കി, ഇവര്‍ താമസിക്കുന്ന മേഖലയിലുള്ളവരില്‍ വാക്‌സിനേഷന്‍ പദ്ധതി നടപ്പാക്കാന്‍ കഴിയും. ലണ്ടന്‍ കൗണ്‍സിലുകളാണ് മോശം വാക്‌സിനേഷനില്‍ മുന്നിലുള്ളത്. ബര്‍മിംഗ്ഹാം തൊട്ടുപിന്നിലുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.