CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 39 Minutes 52 Seconds Ago
Breaking Now

റോഡിലെ ചെറു കുളങ്ങള്‍ !! ബീഹാര്‍ ദേശീയ പാതയുടെ ദയനീയ അവസ്ഥയിങ്ങനെ

100 അടി വിസ്തൃതിയും 3 അടി ആഴവുമുള്ളതാണ് റോഡിലെ കുഴികളെന്നാണ് റിപ്പോര്‍ട്ട്.

ബീഹാറിലെ ദേശീയപാതയുടെ പൊട്ടിപ്പൊളിഞ്ഞ ദയനീയ സ്ഥിതിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. പ്രശാന്ത് കിഷോറും പ്രതിപക്ഷ നേതാവ് തേജസ്വി യാദവുമാണ് കുണ്ടും കുഴികളും നിറഞ്ഞ ദേശീയപാത 227 ന്റെ ദയനീയ അവസ്ഥ വീഡിയോയിലൂടെ പങ്കുവെച്ചത്. ബിഹാറിലെ മധുബനി മേഖലയില്‍ തകര്‍ന്നടിഞ്ഞ റോഡിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോയാണ് ഇരുവരും ട്വീറ്റ് ചെയ്തിരിക്കുന്നത്.

ചെറുകുളങ്ങളോടു സാമ്യമുള്ള വെള്ളം നിറഞ്ഞ നിരവധി കുഴികളിലൂടെ ഒരു ട്രക്ക് പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 100 അടി വിസ്തൃതിയും 3 അടി ആഴവുമുള്ളതാണ് റോഡിലെ കുഴികളെന്നാണ് റിപ്പോര്‍ട്ട്. മഴ പെയ്ത് കഴിയുമ്പോള്‍ റോഡില്‍ രണ്ടടിയോളം വെള്ളം ഉയരും. ഇത് പലപ്പോഴും അപകടങ്ങളിലേയ്ക്കും വഴിവെച്ചിട്ടുണ്ട്. അഞ്ഞൂറോളം കടകളും 15,000 കുടുംബങ്ങളും ഉള്ള മേഖല കൂടിയാണിത്.

'90കളിലെ ജംഗിള്‍രാജ് കാലഘട്ടത്തിലെ ബിഹാര്‍ റോഡുകളെ ഓര്‍മിപ്പിക്കുന്ന വിഡിയോയാണിത്. ദേശീയപാത 227ന്റെ ആണിത്. ബിഹാറിലെ റോഡുകള്‍ മികച്ച നിലയിലാണെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഒരു യോഗത്തില്‍ പറഞ്ഞത്.' – പ്രശാന്ത് കിഷോറിന്റെ ട്വീറ്റില്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.