CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 30 Minutes 27 Seconds Ago
Breaking Now

ഡെപ്യൂട്ടി ചീഫ് വിപ്പ് മദ്യപിച്ച് ലക്കുകെട്ട് രണ്ട് പുരുഷന്‍മാരെ കയറിപ്പിടിച്ചു; അതും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ സ്വകാര്യ അംഗങ്ങള്‍ക്കുള്ള ക്ലബില്‍ വെച്ച്; പാര്‍ട്ടിക്കാരെ നാണംകെടുത്തിയതില്‍ ഖേദം പ്രകടിപ്പിച്ച് രാജിവെച്ചു; പിഞ്ചര്‍ ലൈംഗിക ആരോപണത്തില്‍ പെടുന്നത് രണ്ടാം തവണ

ബാക്ക്‌ബെഞ്ചില്‍ നിന്നും തന്റെ പിന്തുണ തുടരുമെന്ന് വ്യക്തമാക്കിയതിനാല്‍ എംപി സ്ഥാനം രാജിവെയ്ക്കില്ലെന്നാണ് സൂചന

കഴിഞ്ഞ ദിവസം രാത്രിയില്‍ മദ്യപിച്ച് ലക്കുകെട്ട് രണ്ട് പുരുഷന്‍മാരെ മോശമായ രീതിയില്‍ സ്പര്‍ശിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവെച്ചു. ലണ്ടനിലെ ടോറി പാര്‍ട്ടി പ്രൈവറ്റ് അംഗങ്ങള്‍ക്കുള്ള ക്ലബില്‍ വെച്ച് അമിതമായി മദ്യപിച്ച ശേഷമായിരുന്നു സംഭവം. സ്വയം നാണംകെട്ടതിന് പുറമെ മറ്റ് ആളുകളെയും നാണക്കേടിലാക്കിയെന്ന് സമ്മതിച്ചാണ് ക്രിസ് പിഞ്ചര്‍ രാജിക്കത്ത് സമര്‍പ്പിച്ചത്. 

പിഞ്ചര്‍ അമിതമായി മദ്യപിച്ചിരുന്നതിനാല്‍ സ്വയം നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നുവെന്ന് ഒരു എംപി ഗാര്‍ഡിയനോട് പറഞ്ഞു. 2010 മുതല്‍ ടാംസ്‌വര്‍ത്ത് എംപിയായി സേവനം നല്‍കുന്ന പിഞ്ചര്‍ ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഡെപ്യൂട്ടി ചീഫ് വിപ്പായി നിയോഗിക്കപ്പെട്ടത്. Pictured: The alleged incident reportedly took place in the exclusive Carlton Club in London

'ഇന്നലെ രാത്രി ഞാന്‍ അമിതമായി മദ്യപിച്ചു. എന്നെയും, മറ്റുള്ളവരെയും നാറ്റിച്ചു. സംഭവത്തില്‍ ഞാന്‍ മാപ്പ് പറയുന്നു. ഈ സാഹചര്യത്തില്‍ ഡെപ്യൂട്ടി ചീഫ് വിപ്പ് പദവിയില്‍ നിന്നും രാജിവെയ്ക്കുകയാണ് ശരിയായ കാര്യം. ഇക്കാര്യത്തില്‍ നിങ്ങളെ വിഷമിപ്പിച്ചിട്ടുണ്ട്', പിഞ്ചര്‍ രാജിക്കത്തില്‍ പറഞ്ഞു. 

ബാക്ക്‌ബെഞ്ചില്‍ നിന്നും തന്റെ പിന്തുണ തുടരുമെന്ന് വ്യക്തമാക്കിയതിനാല്‍ എംപി സ്ഥാനം രാജിവെയ്ക്കില്ലെന്നാണ് സൂചന. ടോറി പാര്‍ട്ടി പ്രൈവറ്റ് അംഗങ്ങള്‍ക്കുള്ള ക്ലബ് കാള്‍ടണ്‍ ക്ലബിലാണ് പിഞ്ചര്‍ മദ്യപിക്കാന്‍ എത്തിയത്. ലോക്ക്ഡൗണ്‍ പാര്‍ട്ടികളുടെ പേരില്‍ ആരോപണങ്ങള്‍ നേരിടുന്ന പ്രധാനമന്ത്രിക്ക് ഈ രാജി തിരിച്ചടിയാണ്. Pictured: Conservative MP Chris Pincher said serving in parliament was 'the honour of his life'

ഇത് രണ്ടാം തവണയാണ് ലൈംഗിക ആരോപണത്തില്‍ പെട്ട് പിഞ്ചര്‍ രാജിവെയ്ക്കുന്നത്. 2017 നവംബറില്‍ ജൂനിയര്‍ വിപ്പ് സ്ഥാനമാണ് നഷ്ടമായത്. മുന്‍ ഒളിംപിക് റോവറും, കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥിയുമായിരുന്ന അലക്‌സ് സ്‌റ്റോറിയുടെ ഷര്‍ട്ടിന്റെ ബട്ടന്‍സ് അഴിക്കുകയും, വീട്ടില്‍ വെച്ച് കഴുത്തില്‍ മസ്സാജ് ചെയ്ത് 'പാര്‍ട്ടിയില്‍ ഏറെ മുന്നോട്ട് പോകുമെന്ന് പറയുകയും' ചെയ്തിരുന്നു. സംഭവം പുറത്തുവന്നതോടെയായിരുന്നു രാജിവെച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.