CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 40 Seconds Ago
Breaking Now

ചാലക്കുടി ചങ്ങാത്തം 2022' ന് നാളെ തിരിതെളിയുന്നു

ചാലക്കുടി മേഖലയില്‍ നിന്നും യുകെയില്‍ ഉള്ളവര്‍ നാളെ ജൂലൈ 16 ശനിയാഴ്ച ബര്‍മിന്‍ഹാം അടുത്തുള്ള വാള്‍സാളില്‍ ഒത്തുചേരുന്നു. കോവിഡ്‌നെ തുടുര്‍ന്നുള്ള രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം ആദ്യമായാണ് നാളെ എല്ലാവരും നാടിന്റെ നൊമ്പരങ്ങളും, സ്മരണകളും, പുതുക്കാന്‍ ഒത്തുകൂടുന്നത്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ യുകെ യുടെ നാനാഭാഗങ്ങളില്‍ നിന്നുള്ള എല്ലാവരും പങ്കെടുക്കും. പ്രീസ്റ്റനില്‍ നിന്നുള്ള ഷാജു വാളുരാന്‍ നേതൃത്വം കൊടുക്കുന്ന ചെണ്ടമേളം ഉണ്ടായിരിക്കും. കുട്ടികളുടെയും, മുതിര്‍ന്നവരുടെയും, കലാപരിപാടികള്‍ അണിയയറയില്‍ ഒരുക്കുന്നുണ്ട്. വിഭവസമൃദ്ധമായ നാടന്‍  സദ്യയും ഒരുക്കുന്നുണ്ട്. ഇനിയും ഈ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.

പ്രസിഡന്റ് സൈബിന്‍ പാലാട്ടി 07411615189

സെക്രട്ടറി ബിജു അംബുക്കന്‍ 07903959086

ട്രെഷരാര്‍ ഷൈജി ജോയ് 07846792989

16 ജൂലൈ 2022     10am 6pm

 

Venue :

Aldridge communtiy center,

Walsall, WS9 8AN.

 




കൂടുതല്‍വാര്‍ത്തകള്‍.