CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 11 Seconds Ago
Breaking Now

കുഞ്ഞിനെ കൊണ്ട് വോഡ്ക കുടിപ്പിക്കുന്ന വീഡിയോ പുറത്തുവന്ന സംഭവം ; ദമ്പതികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ഒരു വീട്ടില്‍ കുട്ടിക്ക് ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നുവെന്ന അറിയിപ്പിനെ തുടര്‍ന്ന് പൊലീസ് എത്തിയത്

കുഞ്ഞിനെ കൊണ്ട് വോഡ്ക കുടിപ്പിക്കുന്ന വീഡിയോ ദൃശ്യം പുറത്തുവന്ന സംഭവത്തില്‍ പുരുഷനേയും സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളോടുള്ള ക്രൂരതയെന്ന പേരിലാണ് അറസ്റ്റ്. സോഷ്യല്‍മീഡിയയില്‍ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് കെന്റ് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. കുഞ്ഞിന്റെ അമ്മയെന്ന് തോന്നിപ്പിക്കുന്ന ഒരു സ്ത്രീ, വോഡ്കയുടെ കുപ്പിയില്‍ നിന്ന് ദ്രാവകം അടുപ്പിലേക്ക് പകരുന്നതും പിന്നീട് കുഞ്ഞിന്റെ വായിലേക്ക് ഒഴിക്കുന്നതുമാണ് വീഡിയോയിലുള്ളത്. കുട്ടിയുടെ പിതാവെന്ന് സംശയിക്കുന്ന പുരുഷനേയും പശ്ചാത്തലത്തില്‍ കാണാം. കുട്ടി സ്ത്രീക്കൊപ്പം നിലത്തിരിക്കുകയാണ്, ഉച്ചത്തിലുള്ള പശ്ചാത്തല സംഗീതവും കേള്‍ക്കാം.

കെന്റിലെ ഡോവറിലുള്ള വീട്ടില്‍ പൊലീസ് ചെന്നതായും കുട്ടികളോടുള്ള ക്രൂരതയുടെ പേരില്‍ പുരുഷനേയും സ്ത്രീയേയും അറസ്റ്റ് ചെയ്തതായും പൊലീസ് സ്ഥിരീകരിച്ചു. ഒരു വീട്ടില്‍ കുട്ടിക്ക് ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നുവെന്ന അറിയിപ്പിനെ തുടര്‍ന്ന് പൊലീസ് എത്തിയത്. അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തില്‍ വിട്ടയച്ചു.

കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.ജാമ്യത്തില്‍ പുറത്തിറങ്ങിയ മാതാപിതാക്കള്‍ക്കൊപ്പം തന്നെയാണ് കുട്ടിയുള്ളത്. സോഷ്യല്‍മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെ നിരവധി പേരാണ് രൂക്ഷ പ്രതികരണവുമായി രംഗത്തുവന്നത്. ഇവരില്‍ ആരോ ആണ് പൊലീസിനെ അറിയിച്ചതും.




കൂടുതല്‍വാര്‍ത്തകള്‍.