ബ്രിട്ടനില്‍ പല ഭാഗത്തും ഹോസ് പൈപ്പ് നിരോധനം നിലവില്‍ വന്നതോടെ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം. സൗത്ത് വാട്ടര്‍ ഹാംപ്ഷയറിലും ഐല്‍ ഓഫ് വൈറ്റിലും സൗത്ത് ഈസ്റ്റ് വാട്ടര്‍ കെന്റിലും സസെക്‌സിലും വെല്‍ഷ് വട്ടര്‍ പെം ബ്രോക്ക്ഷയറിലും ഹോസ്‌പൈപ്പ് നിരോധനം നിലവില്‍ വന്നു.30 ലക്ഷം പേരെ ഇതു ബാധിക്കും. നിയമം ലംഘിക്കുന്നവര്‍ക്ക് ആയിരം പൗണ്ടു വരെയാണ് പിഴ. തോട്ടം നനയക്കുന്ന അയല്‍ക്കാരുടെ ചിത്രം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ച് ചിലര്‍ തങ്ങളുടെ അതൃപ്തി അറിയിക്കുന്നുണ്ട്.
നിയമ ലംഘനം ചൂണ്ടിക്കാണിക്കുന്നതോടെ കാര്യങ്ങള്‍ കൈവിടും. കുറ്റം തെളിഞ്ഞാല്‍ ആയിരം പൗണ്ടാണ് പിഴ. ജലത്തിന്റെ തോത് വലിയ രീതിയില്‍ കുറഞ്ഞതോടെയാണ് നിയന്ത്രണങ്ങള്‍ .
ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് ഹാംപ്ഷയറിലും ഐല്‍ഓഫ് വൈറ്റിലും ഹോസ് പൈപ്പ് നിരോധനം നിലവില്‍ വന്നത്. സസ്സെക്‌സിലും സൗത്ത് ഈസ്റ്റ് വാട്ടര്‍ ഏര്‍പ്പെടുത്തിയ നിരോധനം അടുത്ത ആഴ്ചമുതല്‍ നിലവില്‍ വരും. ആഗസ്ത് 19 മുതലാണ് വെല്‍ഷ് വാട്ടര്‍ പെംബ്രോക്ക്ഷയറില്‍ ഹോസ് പൈപ്പ് നിരോധനം ഏര്‍പ്പെടുത്തുന്നത്. അയല്‍ക്കാരോ മറ്റ് പരിചയക്കാരോ നിയമം ലംഘിക്കുന്നത് കണ്ടാല്‍ അവരെ സ്‌നേഹപൂര്‍വ്വം ഓര്‍മ്മപ്പെടുത്തണം എന്ന് വാട്ടര്‍ കമ്പനികള്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു.
തുടര്‍ച്ചയായി ആരെങ്കിലും നിയമം ലംഘിച്ച് ഹോസ് പൈപ്പോ സ്പ്രംഗ്ലറോ ഉപയോഗിക്കുന്നത് കണ്ടാല്‍ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കണമെന്ന് സതേണ്‍ വാട്ടര്‍ വക്താവ് പറഞ്ഞു.