CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 47 Seconds Ago
Breaking Now

ബേസിംഗ്‌സ്റ്റോക്ക് നൈറ്റ് വിജില്‍ 'എഫാത്താ' നവംബര്‍ 17ന്; റവ. ഫാ. ജോസ് കുന്നുംപുറവും റവ. ഡോ. ബിനോയ് കുര്യനും നയിക്കും

ബേസിംഗ് സ്റ്റോക്ക്:  ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള സെന്റ് അഗസ്റ്റിന്‍സ് പ്രൊപ്പോസ്ഡ് മിഷന്‍ ആതിഥേയത്വം വഹിക്കുന്ന നൈറ്റ് വിജില്‍ നവംബര്‍ 17ന് ബേസിംഗ്‌സ്റ്റോക്ക് സെന്റ് ജോസഫ് ദേവാലയത്തില്‍ ആരംഭിക്കും. ആദ്യ നൈറ്റ് വിജില്‍ ശുശ്രൂഷ നയിക്കുന്നത് ഗ്രേറ്റ് ബ്രിട്ടന്‍  സീറോ മലബാര്‍ രൂപതയിലെ സൗത്താംപ്ടണ്‍ റീജിയണല്‍ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ റവ. ഫാ. ജോസ് കുന്നുംപുറമാണ്. സെന്റ് അഗസ്റ്റിന്‍സ് പ്രൊപ്പോസ്ഡ് മിഷന്‍ ഡയറക്ടര്‍ റവ. ഡോ. ബിനോയ് കുര്യന്‍ മുഖ്യ കാര്‍മ്മികനായി വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിച്ച്  വചന സന്ദേശവും നല്‍കും. രാത്രി 9 മുതല്‍ 12.30 വരെയാണ് നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. 

സെന്റ് അഗസ്റ്റിന്‍സ് പ്രൊപ്പോസ്ഡ് മിഷന്റെ ഭാഗമായുള്ള ബേസിംഗ് സ്റ്റോക്ക് മാസ് സെന്റര്‍ ആണ് നൈറ്റ് വിജില്‍ ശുശ്രൂഷകളുടെ ക്രമീകരണങ്ങള്‍ക്ക്  നേതൃത്വം കൊടുക്കുന്നത്. ഓരോ മാസത്തിലെയും മൂന്നാം വെള്ളിയാഴ്ചയാണ് നൈറ്റ് വിജില്‍ നടത്തുവാനായി തീരുമാനിച്ചിരിക്കുന്നത്.

നവംബര്‍ മാസത്തില്‍ നടത്തുന്ന ഈ നൈറ്റ് വിജില്‍ ശുശ്രൂഷകളിലേക്ക് ബേസിംഗ് സ്റ്റോക്കിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവന്‍ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. ജപമാല,  ദൈവസ്തുതിപ്പുകള്‍, വചനപ്രഘോഷണം, മധ്യസ്ഥ പ്രാര്‍ത്ഥനകള്‍, ദിവ്യ കാരുണ്യ ആരാധന. പരിശുദ്ധ കുര്‍ബ്ബാന എന്നിവയും നൈറ്റ് വിജില്‍ ശുശ്രൂഷകളുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദൈവിക കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുന്നതിനും ദൈവസാന്നിധ്യം അനുഭവിച്ചറിയുന്നതിനുമായി ഈ നൈറ്റ് വിജില്‍ ശുശ്രൂഷകളില്‍ എല്ലാവരും വന്ന് പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

പള്ളിയുടെ വിലാസം: St Joseph's Catholic Church, Basingstoke, RG22 6TY.

Date & Time:

17th November 2023, 9PM12.30AM

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോബി തോമസ്: 07809209406.

ഷജില രാജു : 07990076887 .

 

 

 

ജോബി തോമസ്

 




കൂടുതല്‍വാര്‍ത്തകള്‍.