ജോലി ചെയ്യാന്‍ ശേഷി ഉണ്ടായിരുന്നിട്ടും ഇതിനായി പരിശ്രമിക്കാത്ത ബെനഫിറ്റ് ആനുകൂല്യം കൈപ്പറ്റുന്നവര്‍ക്ക് പണം നിഷേധിക്കാന്‍ തയ്യാറെടുത്ത് ചാന്‍സലര്‍. ജോലിക്കായി പരിശ്രമിക്കാതെ ബെനഫിറ്റ് മാത്രം കൈപ്പറ്റി സസുഖം ജീവിക്കുന്നവര്‍ക്ക് പണികൊടുക്കാനാണ് ഈ സുപ്രധാന നീക്കം. ആറ് മാസത്തിനകം ഈ വിധം ജോലി കണ്ടെത്തണമെന്നാണ് നിബന്ധന വരിക, മറിച്ചായാല്‍ ബെനഫിറ്റുകള്‍ നഷ്ടപ്പെടും.
സൗജന്യ പ്രിസ്‌ക്രിപ്ഷനുകള്‍, ഡെന്റല്‍ ചികിത്സകള്‍, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ചെലവുകള്‍ക്കുള്ള സഹായങ്ങള്‍ എന്നിവയും കടുത്ത വീഴ്ചകള്‍ വരുത്തുന്നവര്‍ക്ക് വെട്ടിനിരത്തപ്പെടും. ജോലി നേടാനുള്ള സഹായങ്ങള്‍ നിഷേധിക്കുന്നവര്‍ക്കാണ് ഈ അവസ്ഥ നേരിടുക. സുദീര്‍ഘമായ സിക്ക് ലീവ് എടുക്കുന്നവരുടെ എണ്ണമേറുന്ന ഘട്ടത്തിലാണ് ഈ പദ്ധതി വരുന്നത്.
2.5 ബില്ല്യണ്‍ പൗണ്ട് ഇറക്കി നടപ്പിലാക്കുന്ന ബാക്ക്-ടു-വര്‍ക്ക് പ്ലാന്‍ പ്രകാരമാണ് ഈ മാറ്റങ്ങള്‍. അതുവഴി 1,100,000 ആളുകളെ ജോലി തിരയുന്നതിലേക്കും, തൊഴിലിലേക്കും എത്തിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ദീര്‍ഘകാലമായി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും, വൈകല്യം ബാധിച്ചവര്‍ക്കും, ഏറെ കാലമായി ജോലി ചെയ്യാതെ ഇരിക്കുന്നവര്‍ക്കും ഈ പദ്ധതി വഴി ജോലി തേടേണ്ടതായി വരും.
അടുത്ത ആഴ്ചത്തെ ഓട്ടം സ്‌റ്റേറ്റ്‌മെന്റിന് മുന്നോടിയായാണ് ചാന്‍സലര്‍ പദ്ധതി അവതരിപ്പിച്ചത്. നികുതിദായകരുടെ കഠിനാധ്വാനം ബെനഫിറ്റ് ഇനത്തില്‍ ഈടാക്കി ജീവിക്കുന്നവരെ നിരുത്സാഹപ്പെടുത്താനുള്ള പദ്ധതിയാണ് ഇതെന്ന് ജെറമി ഹണ്ട് പറഞ്ഞു. തൊഴിലില്ലാതെ 18 മാസം ബെനഫിറ്റ് പട്ടികയില്‍ തുടര്‍ച്ചയായി നില്‍ക്കാന്‍ കഴിയില്ലെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ജോബ്‌സെന്റര്‍ നല്‍കുന്ന പിന്തുണ ഉപയോഗിച്ച് നീക്കങ്ങള്‍ നടത്തിയെന്ന് ആനുകൂല്യം പറ്റുന്നവര്‍ ബോധ്യപ്പെടുത്തേണ്ടി വരും.