CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 31 Minutes 35 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബൈബിള്‍ കലോത്സവത്തിന് ആവേശോജ്ജ്വലമായ പരിസമാപ്തി . കേംബ്രിഡ്ജ് റീജ്യണ്‍ ഒന്നാം സ്ഥാനം നേടി, സൗത്താംപ്റ്റണ്‍ റീജ്യണ്‍ രണ്ടാം സ്ഥാനവും ബര്‍മ്മിങ്ഹാം മൂന്നാം സ്ഥാനവും നേടി ; മൂവായിരത്തിലേറെ ചിത്രങ്ങള്‍ കാണാം

ഉന്നത നിലവാരം പുലര്‍ത്തിയ മികച്ച മത്സരങ്ങളാണ് കലോത്സവത്തിൻറെ 12 വേദികളി ലായി അരങ്ങേറിയത്.

വചനം കലാരൂപങ്ങളിലൂടെ അരങ്ങിലെത്തിയപ്പോള്‍ കാണികള്‍ക്ക് അതു പുതുമ നിറഞ്ഞ കാഴ്ചയായിരുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബൈബിള്‍ കലോത്സവത്തില്‍ ഇക്കുറി കേംബ്രിഡ്ജ് റീജ്യണ്‍ ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്ത് സൗത്താംപ്റ്റണ്‍ റീജ്യണും മൂന്നാം സ്ഥാനത്ത് ബര്‍മ്മിങ്ഹാമും വിജയം സ്വന്തമാക്കി.

ഉന്നത നിലവാരം പുലര്‍ത്തിയ മികച്ച മത്സരങ്ങളാണ് വേദിയില്‍ അണിനിരന്നത്. 

രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ബൈബിള്‍ കലോത്സവത്തിന് തിരിതെളിച്ചതോടെ പരിപാടികള്‍ ആരംഭിച്ചു

 വചനമായ ഈശോയെ അനുഭവിക്കുവാനും , പ്രഘോഷിക്കുവാനും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത കുടുംബം സ്‌കന്തോര്‍പ്പില്‍ ഒന്നിച്ചുകൂടിയത് ദൈവകരുണയുടെ വലിയ സാക്ഷ്യമാണെന്നു  രൂപതാദ്ധ്യക്ഷന്‍  മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു

പന്ത്രണ്ട് വേദികളിലായി രൂപതയിലെ 12 റീജ്യണുകളില്‍ നിന്നുള്ള ആയിരത്തി അഞ്ഞൂറോളം മത്സരാര്‍ത്ഥികള്‍ മാറ്റുരച്ചു.

  സ്‌കന്‍തോര്‍പ്പ്   ഫ്രെഡറിക് സ്‌കൂളിലെ  പന്ത്രണ്ട്  വേദികളായി  നടന്ന  മത്സരങ്ങളില്‍ മത്സരാര്‍ത്ഥികള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്

ബൈബിള്‍ പ്രതിഷ്ഠയോടെ ഉത്ഘാടന സമ്മേളനം തുടങ്ങി.

അഭിവന്ദ്യ പിതാവും തുടര്‍ന്ന് വികാരിജനറല്‍ അച്ചന്മാരും വൈദികരും ബൈബിള്‍ അപ്പസ്റ്റോലേറ്റ് പ്രതിനിധികളും അല്‍മായ പ്രധിനിധികളും ചേര്‍ന്ന് തിരി തെളിച്ചതോടെ കലോത്സവത്തിന് തുടക്കമായി

ഫാ ജോര്‍ജ് എട്ടുപാറയില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ബിഷപ്പ്, പങ്കെടുത്ത മത്സരാര്‍ത്ഥികള്‍, വേദപാഠം അധ്യാപകര്‍, റീജ്യണിലെ അച്ചന്മാര്‍ക്കും പ്രത്യേകം നന്ദി പറഞ്ഞു.

ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് അംഗങ്ങളാണ് ഇക്കുറി ബൈബിള്‍ കലോത്സവത്തിന് ഭക്ഷണം ഒരുക്കിയിരുന്നത്. 

യുകെയിലെ സീറോ മലബാര്‍ സമൂഹം ആദ്യമായി നിര്‍മ്മിക്കുന്ന പള്ളിയുടെ ധനശേഖരണാര്‍ത്ഥം ബ്രിസ്റ്റോളിലെ സെന്റ്‌തോമസ് സീറോ മലബാര്‍ ചര്‍ച്ച് അംഗങ്ങളാണ് കലോത്സവത്തില്‍  പങ്കെടുത്ത നാലായിരത്തോളം പേർക്ക് ഭക്ഷണം ഒരുക്കിയത്.

യൂറോപ്പിലെ  ഏറ്റവും വലിയ കലോത്സവമായി വിലയിരുത്തപ്പെടുന്ന രൂപത ബൈബിൾ കലോത്സവത്തിന്  മത്സരാർത്ഥികൾക്ക് പിന്തുണ നൽകാനായി അവരുടെ കുടുംബാംഗങ്ങളും   ഒന്ന് ചേർന്നതോടെ മത്സര നഗരി രൂപതയുടെ കുടുംബ സംഗമ വേദി കൂടിയായായി . വികാരി ജെനെറൽ മാരായ റെവ. ഫാ . ജിനോ അരീക്കാട്ട് എം സി ബി എസ് , ഫാ സജിമോൻ മലയിൽ പുത്തൻപുരയിൽ , ചാൻസിലർ റെവ. ഡോ  മാത്യു പിണക്കാട് ,ഫിനാൻസ് ഓഫീസർ ഫാ . ജോ മൂലച്ചേരി വി സി ബൈബിൾ അപോസ്റ്റലേറ്റ് ചെയർമാൻ ഫാ. ജോർജ് എട്ടുപറ ,ഫാ . ജോജോ പ്ലാപ്പള്ളിൽ സി .എം .ഐ , ഫാ ജോസഫ് പിണക്കാട്കോഡിനേറ്റർ  ആന്റണി മാത്യു , ജോയിന്റ് കോഡിനേറ്റേഴ്‌സ്മാരായ ജോൺ കുര്യൻ , മർഫി തോമസ് , ബൈബിൾ കലോത്സവം ജോയിന്റ് കോഡിനേറ്റർ ജിമ്മിച്ചൻ ജോർജ് ,    ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ പ്രതിനിധികൾ ,രൂപതയിലെ വിവിധ റീജിയനുകളിൽ നിന്നുള്ള വൈദികർ ,അല്മായ പ്രതിനിധികൾ എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകി.സ്കന്തോർപ്പ് സീറോ മലബാർ സമൂഹത്തിലെ ഏവരുടേയും നീണ്ട പ്രയത്‌നത്തിന്റെ ഫലമായിരുന്നു മനോഹരമായ ഈ വേദി.

 

വിജയികള്‍ക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു .   യൂറോപ്പിലെ  ഏറ്റവും വലിയ കലോത്സവമായി വിലയിരുത്തപ്പെടുന്ന രൂപത ബൈബിള്‍ കലോത്സവത്തിന്  മത്സരാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കാനായി അവരുടെ കുടുംബാംഗങ്ങളും   ഒന്ന് ചേര്‍ന്നതോടെ മത്സര നഗരി രൂപതയുടെ കുടുംബ സംഗമ വേദി കൂടിയായായി . വികാരി ജെനെറല്‍ മാരായ റെവ. ഫാ . ജിനോ അരീക്കാട്ട് എം സി ബി എസ് , ഫാ സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍ , ചാന്‍സിലര്‍ റെവ. ഡോ  മാത്യു പിണക്കാട് ,ഫിനാന്‍സ് ഓഫീസര്‍ ഫാ . ജോ മൂലച്ചേരി വി സി ബൈബിള്‍ അപോസ്റ്റലേറ്റ് ചെയര്‍മാന്‍ ഫാ. ജോര്‍ജ് എട്ടുപറ ,ഫാ . ജോജോ പ്ലാപ്പള്ളില്‍ സി .എം .ഐ , ഫാ ജോസഫ് പിണക്കാട്‌കോഡിനേറ്റര്‍  ആന്റണി മാത്യു , ജോയിന്റ് കോഡിനേറ്റേഴ്‌സ്മാരായ ജോണ്‍ കുര്യന്‍ , മര്‍ഫി തോമസ് , ബൈബിള്‍ കലോത്സവം ജോയിന്റ് കോഡിനേറ്റര്‍ ജിമ്മിച്ചന്‍ ജോര്‍ജ് ,    ബൈബിള്‍ അപ്പോസ്റ്റലേറ്റ് കമ്മീഷന്‍ പ്രതിനിധികള്‍ ,രൂപതയിലെ വിവിധ റീജിയനുകളില്‍ നിന്നുള്ള വൈദികര്‍ ,അല്മായ പ്രതിനിധികള്‍ എന്നിവര്‍ കലോത്സവത്തിന് നേതൃത്വം നല്‍കി .

ചിത്രങ്ങള്‍ക്ക് കടപ്പാട് ;; രാജേഷ് നടപ്പള്ളി

 മൂവായിരത്തിലേറെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക .

 
കൂടുതല്‍വാര്‍ത്തകള്‍.