CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 46 Minutes 18 Seconds Ago
Breaking Now

കോണ്‍വാളില്‍ ഭൂകമ്പം; ഉയര്‍ന്ന ശബ്ദത്തോടെ പ്രകമ്പനം; ആയിരക്കണക്കിന് വീടുകള്‍ കുലുങ്ങി; അര്‍ദ്ധരാത്രിയിലെ കുലുക്കത്തില്‍ വീട്ടിലേക്ക് ലോറി ഇടിച്ചുകയറിയെന്ന് തെറ്റിദ്ധരിച്ച് ജനങ്ങള്‍; റിക്ടര്‍ സ്‌കെയിലില്‍ 2.7 രേഖപ്പെടുത്തിയതായി ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വ്വെ

കിടന്നുറങ്ങിയ ആളുകള്‍ വീടുകള്‍ കുലുങ്ങുന്നതായി അനുഭവപ്പെട്ടതോടെയാണ് ചാടി എഴുന്നേറ്റത്

കോണ്‍വാളിനെ പിടിച്ചുകുലുക്കി ഭൂകമ്പം. അര്‍ദ്ധരാത്രിയില്‍ പ്രകമ്പനം നേരിട്ടതോടെ വീട്ടിലേക്ക് ലോറി ഇടിച്ചുകയറിയെന്നാണ് ജനങ്ങള്‍ തെറ്റിദ്ധരിച്ചത്. 2.7 ശക്തിയാണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയതെന്ന് ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വ്വെ പറഞ്ഞു. 13 കിലോമീറ്റര്‍ ആഴത്തില്‍ നിന്നും ഉത്ഭവിച്ച പ്രകമ്പനം മൗണ്ട് ബേ പ്രദേശത്തെ പിടിച്ചുകുലുക്കിയെന്നും ബിജിഎസ് വ്യക്തമാക്കി. A map showing the epicentre of the quake. Pic: British Geological Survey

ഹെല്‍സ്റ്റണ്‍, പെന്‍സാന്‍സ്, കാംബോണ്‍ തുടങ്ങി നിരവധി പട്ടണങ്ങളിലും, സമീപ ഗ്രാമങ്ങളിലും ജനങ്ങള്‍ ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു. പ്രഭവകേന്ദ്രത്തില്‍ നിന്നും 30 കിലോമീറ്റര്‍ വ്യാപ്തിയിലാണ് പ്രകമ്പനം ഉണ്ടായതെന്ന് ബിജിഎസ് പറയുന്നു. ചെറിയ തോതിലുള്ള കുലുക്കവും, ചെറിയ ശബ്ദവും, വീടുകള്‍ മൊത്തത്തില്‍ കുലുങ്ങുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

ഭൂകമ്പം അനുഭവപ്പെട്ടവര്‍ എര്‍ത്ത്‌ക്വേക്ക് റിപ്പോര്‍ട്ട് പൂരിപ്പിച്ച് സംഭവത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിക്കണമെന്ന് ബിജിഎസ് അഭ്യര്‍ത്ഥിച്ചു. ആഗോള നിലവാരം വെച്ച് നോക്കുമ്പോള്‍ പ്രകമ്പനം തീരെ ചെറുതായിരുന്നുവെന്ന് ബിജിഎസിലെ സീസ്‌മോളജിസ്റ്റ് ഡോ. ഡേവിഡ് ഹോത്രോണ്‍ ബിബിസിയോട് പറഞ്ഞു. യുകെയില്‍ വര്‍ഷത്തില്‍ 200 മുതല്‍ 300 വരെ ഭൂകമ്പങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇവയില്‍ ഏകദേശം 30-ഓളം പ്രകമ്പനങ്ങള്‍ മാത്രമാണ് അനുഭവപ്പെടുകയെന്ന് ഡോ. ഹോത്രോണ്‍ വ്യക്തമാക്കി. 

2.7 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ജനങ്ങള്‍ പ്രകമ്പനം തിരിച്ചറിയുകയായിരുന്നു. നാലോ, അഞ്ചോ റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയ ഭൂകമ്പങ്ങളില്‍ മാത്രമാണ് കെട്ടിടങ്ങള്‍ക്കും, മറ്റ് ഇന്‍ഫ്രാസ്ട്രക്ചറിനും കേടുപാടുകള്‍ സംഭവിക്കുക. കിടന്നുറങ്ങിയ ആളുകള്‍ വീടുകള്‍ കുലുങ്ങുന്നതായി അനുഭവപ്പെട്ടതോടെയാണ് ചാടി എഴുന്നേറ്റത്. എന്നാല്‍ ഭൂകമ്പം കാര്യമായില്ലെന്നത് ആശ്വാസമായി.




കൂടുതല്‍വാര്‍ത്തകള്‍.