പുതുവര്‍ഷത്തില്‍ എനര്‍ജി ബില്ലുകള്‍ 5% വര്‍ദ്ധിക്കാന്‍ വഴിയൊരുക്കി ഓഫ്‌ജെം. എനര്‍ജി പ്രൈസ് ക്യാപ്പ് ഉയര്‍ത്താന്‍ റെഗുലേറ്റര്‍ തീരുമാനം കൈക്കൊണ്ടതാണ് ജനങ്ങള്‍ക്ക് തിരിച്ചടിയായി മാറുന്നത്. വ്യാഴാഴ്ച എനര്‍ജി റെഗുലേറ്റര്‍ പുതിയ പ്രൈസ് ക്യാപ്പ് പ്രഖ്യാപനം നടത്തും.
ജീവിതച്ചെലവ് പ്രതിസന്ധികള്‍ കുറയുന്ന പണപ്പെരുപ്പത്തിന്റെ ബലത്തില്‍ അല്‍പ്പം അയയുമ്പോഴാണ് ഈ തിരിച്ചടി വരുന്നത്. വിന്റര്‍ ശക്തിയാര്‍ജ്ജിച്ച് തണുപ്പേറിയ സമയത്താണ് എനര്‍ജി പ്രൈസ് ക്യാപ്പ് വര്‍ദ്ധനവെന്നത് തിരിച്ചടിയുടെ ആഘാതം വര്‍ദ്ധിപ്പിക്കും. ക്രിസ്മസ് കാലത്ത് വീടുകള്‍ ചൂടാക്കി വെയ്ക്കാന്‍ ജനങ്ങള്‍ കൂടുതല്‍ എനര്‍ജി ഉപയോഗപ്പെടുത്തുന്ന സമയമാണിത്.
പുതുവര്‍ഷത്തിലെ തണുത്തുറഞ്ഞ ദിവസങ്ങളിലും എനര്‍ജി ആവശ്യം കൂടുതലാകും. ശരാശരി ഡ്യുവല്‍ ഫ്യുവല്‍ ഭവനത്തിന്റെ നിലവിലെ 1834 പൗണ്ടില്‍ നിന്നും 1931 പൗണ്ടിലേക്കാണ് ക്യാപ്പ് ഉയരുകയെന്ന് എനര്‍ജി കണ്‍സള്‍ട്ടന്‍സി കോണ്‍വാള്‍ ഇന്‍സൈറ്റ് പ്രവചിക്കുന്നു. ഇതോടെ ജനുവരി മുതല്‍ മാര്‍ച്ച് വരെ 5% വര്‍ദ്ധനവാണ് ജനങ്ങളുടെ എനര്‍ജി ബില്ലുകളില്‍ പ്രതിഫലിക്കുക.
അടുത്ത ഏപ്രില്‍ മാസത്തോടെ ബില്ലുകള്‍ 1853 പൗണ്ടിലേക്ക് താഴുമെന്നാണ് കോണ്‍വാള്‍ ഇന്‍സൈറ്റ് പ്രവചനം. അടുത്തിടെയുള്ള മെച്ചപ്പെട്ട കാലാവസ്ഥ ഗ്യാസ് വില കുറയാന്‍ സഹായിച്ചിട്ടുണ്ടെന്ന് കോണ്‍വാള്‍ ഇന്‍സൈറ്റ് പറയുന്നു. ഇത് തുടര്‍ന്നാല്‍ അടുത്ത വര്‍ഷത്തോടെ ബില്ലുകള്‍ കുറയാന്‍ സഹായിക്കും. എന്നാല്‍ വില കുത്തനെ കുറയുമെന്ന പ്രതീക്ഷ വേണ്ടെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.