CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 53 Minutes 15 Seconds Ago
Breaking Now

ഇംഗ്ലീഷ് നാഷണല്‍സ് U13 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡലുകള്‍ തൂത്തുവാരി കുന്നംകുളംകാരന്‍; നിഖില്‍ ദീപക് പുലിക്കോട്ടിലിനിത് ഹാട്രിക് വിജയം

മില്‍ട്ടന്‍ കെയ്ന്‍സ്:  ഇംഗ്‌ളീഷ് നാഷണല്‍സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സിലും, ഡബിള്‍സിലും, മിക്‌സഡ് ഡബിള്‍സിലും സ്വര്‍ണ്ണമെഡലുകള്‍ തൂത്തുവാരി നിഖില്‍ ദീപക് പുലിക്കോട്ടില്‍ മലയാളികള്‍ക്ക് വാനോളം അഭിമാനം ഉയര്‍ത്തിയിരിക്കുകയാണ്.

മില്‍ട്ടണ്‍ കെയ്ന്‍സില്‍ വെച്ച് നടന്ന 2023 നാഷണല്‍സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലാണ്

നിഖില്‍ തന്റെ അജയ്യത വീണ്ടും 

തെളിയിച്ചത്.  നവംബര്‍ 18, 19 തീയതികളിലായി നടന്ന ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിലും, കഴിഞ്ഞ രണ്ടുവര്‍ഷവും സിംഗിള്‍സ് ചാമ്പ്യനായിരുന്ന

നിഖിലിന് ഈ വിജയത്തോടെ ഹാട്രിക്  നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

U 13 സിംഗിള്‍സില്‍ ഗോള്‍ഡ് നേടിയ നിഖില്‍ ദീപക് ഡബിള്‍!സില്‍ ഏറ്റിന്നെ ഫാനുമായി ( ഹോങ്കോങ് താരം) ചേര്‍ന്നുണ്ടാക്കിയ പാര്‍ട്ണര്‍ഷിപ്പിലും,

മിക്‌സഡ് ഡബിള്‍!സ്സില്‍ വേദന്‍ഷി ജെയിനുമായി   (നോര്‍ത്ത് ഇന്ത്യന്‍) കൈകോര്‍ത്തും  സ്വര്‍ണ്ണ മെഡലുകള്‍

തൂത്തുവാരുക ആയിരുന്നു.

2022 ല്‍ സ്ലോവാനിയയില്‍ വെച്ച് നടന്ന അന്താരാഷ്ട്ര ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ U13 കാറ്റഗറിയില്‍ സിംഗിള്‍സില്‍ ബ്രോണ്‍സ് കരസ്തമാക്കുകയും, ഡബിള്‍സില്‍ നിഖില്‍, ഏറ്റിന്നെ ഫാനുമായി ചേര്‍ന്ന് സ്വര്‍ണ്ണം നേടി രാജ്യാന്തര തലത്തിലും തന്റെ നാമം എഴുതിച്ചേര്‍ത്തിട്ടുള്ള പ്രതിഭയാണ് നിഖില്‍.

ലണ്ടനില്‍ താമസിക്കുന്ന ദീപക്ബിനി പുലിക്കോട്ടില്‍ ദമ്പതികളുടെ ഇളയ മകനാണ് നിഖില്‍ ദീപക് പുലിക്കോട്ടില്‍.  പിതാവ് ദീപക് NHS ല്‍ ബിസിനസ് ഇന്റലിജന്‍സ് മാനേജറായും, അമ്മ ബിനി ദീപക് NHS ല്‍ തന്നെ പീഡിയാട്രിക് ഫിസിയോതെറാഫിസ്റ്റ്  ആയും ജോലി ചെയ്തു വരികയാണ്.

 

നിഖിലിന്റെ ജ്യേഷ്ഠ സഹോദരന്‍ സാമൂവല്‍ പുലിക്കോട്ടിലും, ഇംഗ്ലണ്ടിലെ ബാഡ്മിന്റന്‍ കളിക്കളങ്ങളില്‍    ശ്രദ്ധേയനാണ്.  U 16

കാറ്റഗറിയില്‍ സിംഗിള്‍സില്‍ 10 ആം റാങ്കും ഡബിള്‍സില്‍ 5 ആം റാങ്കും ഉള്ള സാമൂവല്‍

11 ആം വര്‍ഷ വിദ്യാര്‍ത്ഥിയാണ്

 

അപ്മിനിസ്റ്റര്‍ കൂപ്പര്‍ ആന്‍ഡ് കോബോണ്‍ സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥികളാണ് നിഖിലും, സാമുവലും. 8 ആം ക്ലാസ്സില്‍ പഠിക്കുന്ന നിഖില്‍ പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നതോടൊപ്പം സ്‌കൂള്‍

തലത്തിലുള്ള ഇതര ആക്റ്റിവിറ്റികളിലും സജീവവും, മിടുക്കനുമാണ്.  

 

നിഖിലിന്റെ കായിക മികവ് മുന്‍ തലമുറകളുടെ സ്‌പോര്‍ട്‌സ് രംഗത്തുള്ള പിന്തുടര്‍ച്ച കൂടിയാണെന്നാണ്  കുടുംബാംഗങ്ങളുടെ വിലയിരുത്തല്‍.

നിഖിലിന്റെ മുതുമുത്തച്ഛന്‍ ഒക്കുറു അക്കാലത്തെ പേരുകേട്ട ഒരു ബോള്‍ ബാഡ്മിന്റണ്‍ കളിക്കാരനായിരുന്നു.  മുത്തച്ഛന്‍ വിന്നി ജൂനിയര്‍ സ്റ്റേറ്റ് ബാസ്‌കറ്റ് ബോള്‍ താരവും, ഷട്ടില്‍ ബാഡ്മിന്റണ്‍ കളിയില്‍ പ്രശസ്തനുമായിരുന്നു. അഖിലിന്റെ പിതാവും നല്ലൊരു കളിക്കാരനാണ്

 

ചെറുപ്പം മുതലേ ബാഡ്മിന്റണ്‍ ട്രെയിനിങ് തുടങ്ങിയിട്ടുള്ള നിഖില്‍ OPBC ക്ലബ്ബില്‍  റോബര്‍ട്ട് ഗോല്ഡിങ് എന്ന മുന്‍  ഇംഗ്ലണ്ട് ദേശീയ താരത്തിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത് .

 

ഇംഗ്ലണ്ട് ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായി ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയതിന്റെ  മികവില്‍ ഈ വര്‍ഷത്തെ അണ്ടര്‍ 13 ഇംഗ്ലണ്ട് ടീമിലേക്കും നിഖിലിന് സെലക്ഷന്‍ ലഭിച്ചിട്ടുണ്ട്. 

 

ഇംഗ്ലണ്ടില്‍ ബാഡ്മിന്റണ്‍ കായിക രംഗത്ത് രാജീവ് ഔസേഫിലൂടെ മലയാളി താരത്തിളക്കത്തിനു തുടക്കം കുറിച്ച ദേശീയ തലത്തിലും,  അന്താരാഷ്ട്ര രംഗത്തും അറിയപ്പെടുന്ന ഒരു ബാഡ്മിന്റണ്‍ താരമാവണം എന്നാണ് ഈ മിടുമിടുക്കന്റെ വലിയ അഭിലാഷം. അതിനു ശക്തമായ പിന്തുണയും പ്രോത്സാഹനവുമായി കുടുംബവും, സ്‌ക്കൂളും,  കോച്ചും ഒപ്പം മലയാളി സമൂഹവും ഉണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.