CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 32 Minutes 47 Seconds Ago
Breaking Now

ഈയാഴ്ച തന്നെ താപനില -8 സെല്‍ഷ്യസിലേക്ക് താഴും; മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ചില ഭാഗങ്ങളില്‍ മഞ്ഞും, ആലിപ്പഴ വര്‍ഷവും പ്രതീക്ഷിക്കാം; തണുപ്പേറിയ രാത്രികള്‍ കടന്ന് ബ്രിട്ടന്‍ കൊടുംതണുപ്പിലേക്ക് ചുവടുവെയ്ക്കുന്നു; ചെറിയ ഇടവേളയ്ക്ക് ശേഷം കാലാവസ്ഥ കനക്കും

താപനില സൗത്ത് ഇംഗ്ലണ്ടിലും, വെയില്‍സിലും ഇരട്ട അക്കത്തിലേക്ക് കടക്കുമെന്നാണ് സൂചന

ഈ ആഴ്ചയോടെ രാജ്യത്ത് താപനില -8 സെല്‍ഷ്യസിലേക്ക് താഴുമെന്ന് മുന്നറിയിപ്പ്. ചില ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷത്തിനും, മഞ്ഞിനും സാധ്യത നിലനില്‍ക്കുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. ചെറിയൊരു ഇടവേള ലഭിക്കുമെങ്കിലും ആഴ്ച പകുതി കഴിയുന്നതോടെ ശക്തമായ തണുപ്പ് കാലാവസ്ഥയിലേക്കാണ് രാജ്യം പ്രവേശിക്കുന്നതെന്ന് മെറ്റ് ഓഫീസ് പറഞ്ഞു. 

വെള്ളിയാഴ്ചയും, ശനിയാഴ്ചയും വൈകുന്നേരങ്ങളില്‍ ഇംഗ്ലണ്ടിലെ നോര്‍ത്ത്, ഈസ്റ്റ് മേഖലകളിലും, വെയില്‍സിലും പൂജ്യത്തിന് താഴെയായിരുന്നു താപനില. സ്‌കോട്ട്‌ലണ്ടിലെ ചില ഭാഗങ്ങളിലാകട്ടെ താപനില -5 സെല്‍ഷ്യസ് വരെയും കുറഞ്ഞു. കഴിഞ്ഞ മൂന്ന് രാത്രികളും ബ്രിട്ടനെ സംബന്ധിച്ച് കൊടുംതണുപ്പിന്റേതായിരുന്നു. എന്നാല്‍ ഇതിന് ശേഷം കാലാവസ്ഥ അല്‍പ്പം മയപ്പെടുകയും, ഒപ്പം മഴയും തേടിയെത്തും. സ്‌കോട്ട്‌ലണ്ടിലാകട്ടെ മഴയ്‌ക്കൊപ്പം തണുപ്പും, ഐസ് പാച്ചുകളും രൂപപ്പെടും. Parts of UK could see frost and snow this weekend as temperatures plummet |  The Independent

തിങ്കളാഴ്ചയോടെ ആകാശം തെളിച്ചമേറിയതായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും ഇന്ന് രാവിലെ ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങള്‍ മേഘാവൃതമായിരിക്കും, ഇടയ്ക്കിടെ മഴയ്ക്കും സാധ്യതയുണ്ട്. ഇതിന് ശേഷമാകും കാലാവസ്ഥ തെളിയുക. താപനില സൗത്ത് ഇംഗ്ലണ്ടിലും, വെയില്‍സിലും ഇരട്ട അക്കത്തിലേക്ക് കടക്കുമെന്നാണ് സൂചന. 

ചൊവ്വാഴ്ച രാത്രി താപനില വീണ്ടും തണുപ്പേറിയതാകും. -2 സെല്‍ഷ്യസ് മുതല്‍ -5 സെല്‍ഷ്യസ് വരെ താഴുന്ന താപനില ഇംഗ്ലണ്ടിന്റെ നോര്‍ത്ത് ഭാഗങ്ങളിലും, ഗ്രാമീണ സ്‌കോട്ടിഷ് മേഖലകളിലും -8 സെല്‍ഷ്യസ് വരെയായി താഴും. ശനിയാഴ്ച രാവിലെ കംബ്രിയയിലെ ഷാപ്പില്‍ രേഖപ്പെടുത്തി -7.7 സെല്‍ഷ്യസാണ് ഇതുവരെയുള്ള ഏറ്റവും തണുപ്പേറിയ താപനില. 'തണുത്ത ആഴ്ചയാണ് വരാനിരിക്കുന്നത്. ഇന്ന് ചെറിയ ഇടവേള ലഭിക്കുമെങ്കിലും തണുപ്പും, മൂടല്‍മഞ്ഞും നിലനില്‍ക്കും', മെറ്റ് ഓഫീസ് വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.