എന്‍എച്ച്എസിനെ ശ്വാസം മുട്ടിച്ച് വരികയായിരുന്ന ഡോക്ടര്‍മാരുടെ സമരങ്ങള്‍ക്ക് അന്ത്യമാകുന്നു. എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റുമാരുമായി മന്ത്രിമാര്‍ കരാറില്‍ എത്തിച്ചേര്‍ന്നതോടെയാണ് സമരങ്ങളില്‍ നിന്നും എന്‍എച്ച്എസിന് ശാപമോക്ഷം ലഭിക്കുന്നത്. സീനിയര്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ട 6 ശതമാനം വര്‍ദ്ധന അംഗീകരിച്ചില്ലെങ്കിലും 4.95 ശതമാനം 'ശമ്പളത്തില്‍ നിക്ഷേപം' അധികമായി നല്‍കുമെന്ന് ഗവണ്‍മെന്റ് സ്ഥിരീകരിച്ചു.
ഇതോടെ ആറക്ക ശമ്പളം കൈപ്പറ്റുന്ന കണ്‍സള്‍ട്ടന്റുമാര്‍ക്ക് ശരാശരി 20,000 പൗണ്ട് അധികം ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്. സര്‍ക്കാര്‍ അംഗീകരിച്ച കരാര്‍ തങ്ങളുടെ അംഗങ്ങളുടെ അംഗീകാരത്തിനായി വിട്ടുനല്‍കുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കി. ഇത് സ്വീകരിക്കപ്പെട്ടാല്‍ മാസങ്ങളായി നീണ്ട സമരങ്ങള്‍ക്ക് അവസാനമാകും.
എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് വമ്പന്‍ ശമ്പളവര്‍ദ്ധന അംഗീകരിച്ച വാര്‍ത്ത വന്നതോടെ നഴ്‌സുമാര്‍ രോഷത്തിലാണ്. ഉയര്‍ന്ന ഓഫര്‍ നല്‍കിയാല്‍ തങ്ങള്‍ അധികം വൈകാതെ സമരത്തിന് ഇറങ്ങുമെന്നാണ് ഈ വര്‍ഷം 5% വര്‍ദ്ധന മാത്രം ലഭിച്ച നഴ്‌സുമാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ ഡിസംബറില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്കിടയില്‍ ആരംഭിച്ച സമരങ്ങളില്‍ ഏകദേശം 1.2 മില്ല്യണ്‍ അപ്പോയിന്റ്‌മെന്റുകളാണ് റദ്ദാക്കിയത്. ഇതുവഴി 1.4 ബില്ല്യണ്‍ നഷ്ടവും നേരിട്ടതായാണ് ഔദ്യോഗിക കണക്ക്.
8 വര്‍ഷം അനുഭവസമ്പത്തുള്ള കണ്‍സള്‍ട്ടന്റിന് 19,495 പൗണ്ടിന്റെ കുതിച്ചുചാട്ടമാണ് ശമ്പളത്തില്‍ ലഭിക്കുക. ഇതോടെ ഇവരുടെ ശമ്പളം 118,884 പൗണ്ടിലേക്കാണ് വര്‍ദ്ധിക്കുക. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയമാണ് ഉള്ളതെങ്കില്‍ ആറ് ശതമാനവും, പുതുതായി ജോയിന്‍ ചെയ്തവര്‍ക്ക് 12.6 ശതമാനവും വര്‍ദ്ധനവ് ലഭിക്കും. 14 വര്‍ഷത്തിലേറെ സേവനം ചെയ്ത കണ്‍സള്‍ട്ടന്റുമാര്‍ക്കാകട്ടെ 17.2 ശതമാനം വര്‍ദ്ധന കൈവരും.