CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 6 Minutes 48 Seconds Ago
Breaking Now

ഈ വര്‍ഷം ക്രിസ്മസിന് മഞ്ഞില്‍ മുങ്ങുമോ? ഡിസംബറിലെ കാലാവസ്ഥാ പ്രവചനം പുറത്തുവിട്ട് മെറ്റ് ഓഫീസ്; വര്‍ഷത്തെ അവസാന മാസത്തേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ ബ്രിട്ടനില്‍ മഞ്ഞെത്തി; താപനില -8 സെല്‍ഷ്യസിലേക്ക് താഴ്ത്തി ആര്‍ട്ടിക് ബ്ലാസ്റ്റ്

നിലവില്‍ തണുപ്പും, മഴയും, കാറ്റും ചേര്‍ന്ന കാലാവസ്ഥയ്ക്കാണ് മെറ്റ് ഓഫീസ് സാധ്യത കല്‍പ്പിക്കുന്നത്

ഓട്ടം സീസണില്‍ ആദ്യത്തെ മഞ്ഞ് ബ്രിട്ടനിലെ പല ഭാഗങ്ങളിലും തേടിയെത്തിയതോടെ താപനില -8 സെല്‍ഷ്യസിലേക്ക് താഴ്ന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആര്‍ട്ടിക് കാറ്റ് വ്യാപകമായ തണുപ്പ് സമ്മാനിച്ചിരുന്നു. കൗണ്ടി ഡുര്‍ഹാമിലും, സ്‌കോട്ട്‌ലണ്ടിലും മഞ്ഞ് എത്തിയതോടെ ഐസ് നിറഞ്ഞ സാഹചര്യങ്ങളാണ് ജനങ്ങള്‍ക്ക് നിരത്തുകളില്‍ നേരിടുന്നത്. 

ബുധനാഴ്ച മുതല്‍ നോര്‍ത്ത് ഇംഗ്ലണ്ടില്‍ കാറ്റോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇൗ കാലാവസ്ഥ വ്യാഴാഴ്ചയോടെ സൗത്ത് വെസ്റ്റിലേക്കും എത്തും. ഈ സാഹചര്യം സതേണ്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും തണുത്ത വായുവും, മഴയും സൃഷ്ടിക്കുമെന്ന് മെറ്റ് ഓഫീസ് പറയുന്നു. കൂടാതെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്കും കാരണമാകും.The Met Office has warned of possible 'significant snowfall' in parts of Britain this week

യുകെയുടെ നോര്‍ത്ത് ഭാഗങ്ങളില്‍ മലനിരകളില്‍ മഞ്ഞ് വീഴാന്‍ സാധ്യതയുണ്ട്. ഗ്രാമീണ മേഖലകളില്‍ താപനില -8 സെല്‍ഷ്യസിലേക്ക് താഴും. അതേസമയം ഡിസംബര്‍ മാസത്തിലെ കാലാവസ്ഥ ഏത് വിധത്തിലാകുമെന്ന സൂചനകള്‍ മെറ്റ് ഓഫീസ് പുറത്തുവിട്ടു. ഈ വര്‍ഷം മഞ്ഞ് പുതച്ച ക്രിസ്മസ് പ്രതീക്ഷിക്കുന്നവര്‍ക്ക് ഇത് ഉറപ്പ് നല്‍കാന്‍ കാലാവസ്ഥാ കേന്ദ്രം ഇപ്പോഴും തയ്യാറായിട്ടില്ല. UK snow forecast - live: Met Office warns of snow before Christmas as  temperatures plummet | The Independent

ഡിസംബര്‍ 11 മുതല്‍ ഡിസംബര്‍ 25 വരെ ദീര്‍ഘമായ കാലാവസ്ഥാ പ്രവചനം നടത്തിയ മെറ്റ് ഓഫീസ് സാഹചര്യങ്ങള്‍ മാറിമറിയാന്‍ സാധ്യതയുണ്ടെന്നാണ് വ്യക്തമാക്കുന്നത്. ശരാശരിയേക്കാള്‍ ഉയര്‍ന്ന ഈര്‍പ്പവും, കാറ്റുമുള്ള സാഹചര്യങ്ങള്‍ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. ശരാശരിയ്ക്ക് അടുത്തോ, അതിലും ഉയര്‍ന്നതോടെ ആയ താപനിലയാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും തണുപ്പേറിയ കാലാവസ്ഥ മെറ്റ് ഓഫീസ് പൂര്‍ണ്ണമായി തള്ളിക്കളയുന്നില്ല. അതിനാല്‍ ക്രിസ്മസ് മഞ്ഞ് ഒരു സാധ്യതയായി തുടരുന്നു. 

നിലവില്‍ തണുപ്പും, മഴയും, കാറ്റും ചേര്‍ന്ന കാലാവസ്ഥയ്ക്കാണ് മെറ്റ് ഓഫീസ് സാധ്യത കല്‍പ്പിക്കുന്നത്. ഇത് ഏത് നിമിഷവും മാറാനും, പശ്ചിമ മേഖലയില്‍ നിന്നും മാറ്റങ്ങള്‍ കണ്ടുതുടങ്ങുകയും ചെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ കുറിയ്ക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.