CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 21 Minutes 19 Seconds Ago
Breaking Now

മതം മാറാം, അഭയാര്‍ത്ഥിക്ക് പൗരത്വം നേടാം! ബ്രിട്ടനിലെ ജനങ്ങള്‍ റെക്കോര്‍ഡ് നിരക്കില്‍ പള്ളി വിടുമ്പോള്‍ മതം മാറ്റം കൊണ്ടുപിടിച്ച് അരങ്ങേറുന്നു; ബ്രിട്ടനില്‍ പിടിച്ചുനില്‍ക്കാന്‍ ക്രിസ്ത്യാനിയാകുന്ന അഭയാര്‍ത്ഥികളുടെ എണ്ണമേറുന്നുവെന്ന് പുരോഹിതന്‍മാര്‍?

അഭയാര്‍ത്ഥികളോടുള്ള കടമ നിര്‍വ്വഹിക്കാന്‍ ചര്‍ച്ച് ശ്രമിക്കുമ്പോള്‍ വ്യാജ അഭയാര്‍ത്ഥി അപേക്ഷകള്‍ക്ക് കൂട്ടുനില്‍ക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചേരുന്നത്

ബ്രിട്ടനില്‍ സാധാരണ ആളുകള്‍ റെക്കോര്‍ഡ് തോതില്‍ ക്രിസ്തീയ വിശ്വാസത്തില്‍ നിന്നും പിന്‍വാങ്ങുകയാണ്. എന്നാല്‍ മറുഭാഗത്ത് കൊണ്ടുപിടിച്ച് മതംമാറ്റവും അരങ്ങേറുന്നു. ഇതിന് തയ്യാറാകുന്നതാകട്ടെ അഭയാര്‍ത്ഥി അപേക്ഷകരും. 

നോട്ടിംഗ്ഹാമിലെ സെന്റ് സ്റ്റീഫന്‍സ് വിത്ത് സെന്റ് പോള്‍സ് ചര്‍ച്ചാണ് ഇതിന്റെ പ്രധാന കേന്ദ്രം. ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ മുസ്ലീങ്ങളാണ് പ്രധാനമായും ഇവിടെ വിഹരിക്കുന്നത്. അടുത്ത മാസം ഇവരില്‍ 30 പേരാണ് കൂട്ടമായി ബാപ്ടിസം ചെയ്യപ്പെടുന്നത്. പ്രതിവാര ബൈബിള്‍ വായനയിലും, മൂന്ന് മാസത്തേക്ക് സണ്‍ഡേ സര്‍വ്വീസിലും എത്തണമെന്നാണ് നിബന്ധന. Abdul Shokoor Ezedi: What do we know of Clapham attack suspect? - BBC News

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പാതയിലൂടെ ഈ വിധത്തില്‍ നൂറുകണക്കിന് പേരാണ് അഭയാര്‍ത്ഥി അപേക്ഷകള്‍ വിജയിപ്പിച്ചെടുക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നൂറോളം പേരാണ് ഈ വഴി തെരഞ്ഞെടുത്തത്. വലുപ്പം കുറയുന്ന പട്ടണങ്ങളിലെയും, നഗരങ്ങളിലെയും അതിരൂപതകളില്‍ ഇത് പതിവ് കഥയാണ്. മതവിശ്വാസത്തില്‍ മാറ്റമില്ലെങ്കിലും ക്രിസ്ത്യാനിയായി മാറിയതിന്റെ ബലത്തില്‍ അഭയാര്‍ത്ഥി പദവി വിജയിപ്പിച്ചെടുക്കുകയാണ് ഇതിലെ നല്ലൊരു ശതമാനം പേരുടെയും ഉദ്ദേശം. 

കെമിക്കല്‍ അക്രമണ കേസിലെ പ്രതി എസേദി മതം മാറിയാണ് മൂന്നാം വട്ടം അഭയാര്‍ത്ഥി അപേക്ഷ കടത്തിയെടുത്തത്. എന്നാല്‍ ഇതിന് ശേഷവും ഇയാള്‍ 'നല്ലൊരു മുസ്ലീമായാണ്' തുടര്‍ന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അഭയാര്‍ത്ഥികളോടുള്ള കടമ നിര്‍വ്വഹിക്കാന്‍ ചര്‍ച്ച് ശ്രമിക്കുമ്പോള്‍ വ്യാജ അഭയാര്‍ത്ഥി അപേക്ഷകള്‍ക്ക് കൂട്ടുനില്‍ക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചേരുന്നത്.  

കണ്ണടച്ച് ഇരുട്ടാക്കിയാണ് ഈ സംശയാസ്പദമായ മതം മാറ്റം നടക്കുന്നതെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ മുന്‍ ലിവര്‍പൂള്‍ ഡീന്‍ പീറ്റ് വില്‍കോക്‌സ് ആരോപിക്കുന്നത്. ബ്രിട്ടീഷ് പൗരത്വം നേടിയ ഒരാള്‍ പോലും ഇസ്ലാമില്‍ നിന്നും ക്രിസ്ത്യാനിയായി മാറുന്നില്ലെന്നാണ് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്ന ഉദാഹരണം.




കൂടുതല്‍വാര്‍ത്തകള്‍.