CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 16 Minutes 15 Seconds Ago
Breaking Now

മാഞ്ചസ്റ്ററിലെ മോറിസണ്‍ കാര്‍പാര്‍ക്കില്‍ നടന്ന ബലാത്സംഗം ; അറസ്റ്റ് ചെയ്തത് 12 നും 14 നും ഇടയില്‍ പ്രായമുള്ള നാല് ആണ്‍കുട്ടികളെ

കഴിഞ്ഞ ശനിയാഴ്ച്ച വൈകിട്ട് 6 മണിക്കാണ് ദാരുണ സംഭവം നടന്നത്.

മാഞ്ചസ്റ്ററിലെ മോറിസണ്‍ കാര്‍പാര്‍ക്കില്‍ നടന്ന ബലാത്സംഗത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത് 12 നും 14 നും ഇടയില്‍ പ്രായമുള്ള നാല് ആണ്‍കുട്ടികളെ. കൗമാരക്കാര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന കണക്ക് ഞെട്ടിക്കുന്നതാണ്. ഗ്രെയ്റ്റര്‍ മാഞ്ചസ്റ്ററിലെ റോക്ക്‌ഡേലിലുള്ള മോറിസണ്‍ കാര്‍ പാര്‍ക്കിലായിരുന്നു സംഭവം. കഴിഞ്ഞ ശനിയാഴ്ച്ച വൈകിട്ട് 6 മണിക്കാണ് ദാരുണ സംഭവം നടന്നത്. പോലീസ് അന്വേഷണം തുടരുകയാണ്.

 ഇരയുടെ പ്രായം എത്രയെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. 2024 ഫെബ്രുവരി 10 ന് ഒരു ബലാത്സംഗവുമായി ബന്ധപ്പെട്ട് പരാതി ലഭിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. 12, 13, 14, 14 പ്രായത്തിലുള്ള നാല് ആണ്‍കുട്ടികള്‍ ഇതില്‍ കുറ്റവാളികള്‍ ആണെന്ന് സംശയിക്കപ്പെടുന്നതായും പോലീസ് അറിയിച്ചു. ഇവര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

ഈ സംഭവത്തിന് ദൃക്‌സാക്ഷികളുണ്ടെങ്കില്‍ പോലീസുമായി ബന്ധപ്പെടണം എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. സംഭവസ്ഥലം ഇപ്പോഴും പോലീസ് നിരീക്ഷണത്തിലാണ്. ഫൊറെന്‍സിക് പരിശോധനകളും നടന്നുവരികയാണ്. ഇരയുടെയോ, പിടിയിലായവരുടെയോ മറ്റ് വിശദാംശങ്ങള്‍ ഒന്നും തന്നെ പോലീസ് പുറത്തു വിട്ടിട്ടില്ല. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് പ്രത്യേക കൗണ്‍സിലിംഗ് നല്‍കും.




കൂടുതല്‍വാര്‍ത്തകള്‍.