CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 47 Minutes 49 Seconds Ago
Breaking Now

ധനുഷ് വിനോദ് ബേസില്‍ നവാസ് സഖ്യം കോവെന്‍ട്രി റീജിയണല്‍ മത്സരവിജയികള്‍; അഭിമാനമായി അമ്പയറിംഗിലെ സ്ത്രീസാന്നിധ്യം

യുകെയിലെ കലാസാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് പുരോഗമിക്കുന്നു. എക്‌സല്‍ ലേഷര്‍ സെന്ററില്‍ നടന്ന കോവെന്‍ട്രി റീജിയണല്‍ മത്സരങ്ങളുടെ ഉദ്ഘാടനം സമീക്ഷ മുന്‍ നാഷണല്‍ പ്രസിഡന്റ് സ്വപ്ന പ്രവീണ്‍ നിര്‍വഹിച്ചു.

 

കോവെന്‍ട്രി യൂണിറ്റ് പ്രസിഡന്റ്  ജുബിന്‍ അയ്യാരില്‍ അധ്യക്ഷത വഹിച്ചു. 24 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഉമാദേവി കിഴക്കേമന, അരുണ്‍ ജേക്കബ്, വിഘ്‌നേഷ് കുമാര്‍, വിനു പാതായിക്കര എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. അമ്പയര്‍മാരിലെ സ്ത്രീ  സാന്നിധ്യം വേറിട്ട കാഴ്ചയായി.

ധനുഷ് വിനോദ് ബേസില്‍ നവാസ് സഖ്യം മത്സരത്തില്‍ വിജയികളായി. ആഷ്‌ലിന്‍ അഗസ്റ്റിന്‍ ജര്‍മി കുര്യന്‍ സഖ്യം രണ്ടാം സ്ഥാനവും സാക്ഷം ശര്‍മ്മ   ബെന്‍സണ്‍ ബെന്നി സഖ്യം മൂന്നാം സ്ഥാനവും നേടി.

ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് പുറമെ നാലാം സ്ഥാനം കരസ്ഥമാക്കിയ അതീത് ഗുരുങ്  സുപര്‍ണ്ണ സഖ്യം കൂടി ഗ്രാന്റ് ഫിനാലേയിലേക്ക് യോഗ്യത നേടി. ഒന്നാം സ്ഥാനം നേടിയ ടീമിന് 201 പൗണ്ടും ട്രോഫികളും സമ്മാനിച്ചു. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 101 പൗണ്ടും ട്രോഫികളും, 51 പൗണ്ടും ട്രോഫികളും നല്‍കി. ദി ടിഫിന്‍ ബോക്‌സ് കോവെന്‍ട്രി, ലെജന്‍ഡ് സോളിസിറ്റേഴ്‌സ്, ആദിസ് എച്ച് ആര്‍ ആന്‍ഡ് അക്കൗണ്ടന്‍സി സൊല്യൂഷന്‍സ്, റോയല്‍ ഫുട് വെയര്‍ അങ്കമാലി, മാര്‍സോമിലണ്‍ എന്നിവരാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്. നാഷണല്‍ ബാഡ്മിന്റണ്‍ കോര്‍ഡിനേറ്റര്‍ ജിജു ഫിലിപ്പ് സൈമണ്‍, ടിഫിന്‍ ബോക്‌സ് കോവന്റി മാനേജര്‍ മൊഹമ്മദ് റമീസ്, റോയല്‍ ഫുട് വെയര്‍ അങ്കമാലി ഉടമ ലൂയിസ് മേനാച്ചേരി, ജുബിന്‍ അയ്യാരില്‍, യൂണിറ്റ് അംഗങ്ങളായ ദര്‍ശന അരുണ്‍, അബിന്‍ രാമദാസ്, അഭിഷേക് വിജയനന്ദന്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ബെര്‍മിങ്ങാം ഏരിയ സെക്രട്ടറിയും കോവെന്‍ട്രി റീജിയണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് കോര്‍ഡിനേറ്ററുമായ പ്രവീണ്‍ രാമചന്ദ്രന്‍ സ്‌പോന്‍സര്‍മാര്‍ക്കും അമ്പയര്‍മാര്‍ക്കുമുള്ള മോമെന്റോകളും മെഡലുകളും സമ്മാനിച്ചു. റീജിയണല്‍ കോര്‍ഡിനേറ്റര്‍ ആയ ഹരികൃഷ്ണന്‍ വളണ്ടിയര്‍മാരെ മെഡലുകള്‍ അണിയിച്ച് ആദരിച്ചു. അടുത്ത മാസം 24ന് കോവന്‍ട്രിയിലാണ് ഗ്രാന്‍ഡ് ഫിനാലെ. അടുത്ത ശനിയാഴ്ച ചെംസ്‌ഫോഡ് റീജിയണല്‍ മത്സരവും ഞായറാഴ്ച ഗ്ലോസ്റ്റര്‍ഷെയര്‍ റീജിയണല്‍ മത്സരവും നടക്കും.

 

വാര്‍ത്ത :

ഉണ്ണികൃഷ്ണന്‍ ബാലന്‍

 




കൂടുതല്‍വാര്‍ത്തകള്‍.