CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 28 Minutes 32 Seconds Ago
Breaking Now

ബാക്കിയിരുന്ന സാന്‍ഡ്‌വിച്ച് കഴിച്ചത് മോഷണമായി, ജോലിയില്‍ നിന്നും പുറത്താക്കി; മണിക്കൂറിന് 13 പൗണ്ട് വരുമാനമുള്ള ക്ലിനിംഗ് ജോലിയില്‍ നിന്നും 39-കാരിയെ പുറത്താക്കിയത് വിവാദമാകുന്നു; മാലിന്യത്തില്‍ അവസാനിക്കുന്ന ഭക്ഷണം കഴിച്ചത് ഇത്ര വലിയ പാതകമോ?

ജീവനക്കാരുടെ യോഗങ്ങള്‍ കഴിഞ്ഞ ശേഷമാണ് സാന്‍ഡ്‌വിച്ച് ഉള്‍പ്പെടെ കിച്ചണിലേക്ക് തിരിച്ചെത്തിച്ചത്

ഭക്ഷണം മാലിന്യത്തില്‍ വലിച്ചെറിഞ്ഞാലും ചിലര്‍ക്ക് കുഴപ്പമില്ല, മറ്റൊരാള്‍ വിശപ്പ് മാറ്റാനായി ഇത് കഴിച്ചാല്‍ വലിയ കോലാഹലം ഉണ്ടാക്കുകയും ചെയ്യും. ബ്രിട്ടനിലെ നിയമസ്ഥാപനത്തില്‍ ക്ലീനിംഗ് ജോലി ചെയ്തിരുന്ന യുവതി ബാക്കിവന്ന ഒരു ട്യൂണ സാന്‍ഡ്‌വിച്ച് എടുത്ത് കഴിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ടതാണ് ഇപ്പോള്‍ വിവാദമാകുന്നത്. മാലിന്യത്തില്‍ അവസാനിക്കുന്ന ഭക്ഷണം കഴിച്ചതിന്റെ പേരില്‍ പുറത്താക്കിയത് മനുഷ്യത്വരഹിതമാണെന്ന് ഈ സിംഗിള്‍ അമ്മ ആരോപിക്കുന്നു. 

സിറ്റി നിയമസ്ഥാപനമായ ഡിവോണ്‍ഷയേഴ്‌സില്‍ ജോലിക്കാര്‍ ഉപേക്ഷിച്ച പാത്രത്തില്‍ നിന്നുമാണ് 39-കാരി ഗബ്രിയേലാ റോഗ്രിഗസ് 1.50 പൗണ്ടിന്റെ ട്യൂണ സാന്‍ഡ്‌വിച്ച് കഴിച്ചത്. ഇതിന്റെ പേരില്‍ കോണ്‍ട്രാക്ടറായ ടോട്ടല്‍ ക്ലീന്‍ ഇവരെ ജോലിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. ജോലി പോയതിന് പുറമെ അതിന് സ്വീകരിച്ച രീതിയാണ് തന്നെ വിഷാദത്തിലാക്കുന്നതെന്ന് ഗബ്രിയേലാ പറയുന്നു. In a social media campaign, the United Voices of the World union said the value of the sandwich in question cost no more than £1.50

ഇക്വഡോറില്‍ ജനിച്ച ഗബ്രിയേലാ ഒരു ദശകം മുന്‍പാണ് സ്‌പെയിനില്‍ നിന്നും യുകെയിലേക്ക് എത്തുന്നത്. 'എനിക്ക് നേരിട്ട അനുഭവമാണ് രോഷത്തിന് പ്രധാന കാരണം. മോഷണമാണ് എനിക്ക് മേല്‍ ആരോപിക്കപ്പെട്ടത്. ആകെ ചെയ്തത് ഒരു ചെറിയ സാന്‍ഡ്‌വിച്ച്, അതും മാലിന്യത്തില്‍ ചെന്ന് കലാശിക്കുന്നതിന് മുന്‍പ് കഴിച്ചു', ഗബ്രിയേലാ ചൂണ്ടിക്കാണിക്കുന്നു. 

ജീവനക്കാരുടെ യോഗങ്ങള്‍ കഴിഞ്ഞ ശേഷമാണ് സാന്‍ഡ്‌വിച്ച് ഉള്‍പ്പെടെ കിച്ചണിലേക്ക് തിരിച്ചെത്തിച്ചത്. മറ്റ് ഭക്ഷണങ്ങളും ഇതില്‍ ഉണ്ടായിരുന്നു. ഇതില്‍ നിന്നും ഒരേയൊരു സാന്‍ഡ്‌വിച്ച് എടുത്ത് കഴിച്ചതാണ് പ്രശ്‌നമായത്. 'ഒരാഴ്ചയോളം ഇത് സംബന്ധിച്ച് പരാമര്‍ശമുണ്ടായില്ല. പൊടുന്നനെയാണ് ടോട്ടല്‍ ക്ലീന്‍ മാനേജറും, ഹ്യൂമന്‍ റിസോഴ്‌സ് മാനേജറും വന്ന് സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചത്', ഇവര്‍ പറഞ്ഞു. 

ഇപ്പോള്‍ സോളിസിറ്റേഴ്‌സ് ഡിവോണ്‍ഷയേഴ്‌സിന്റെ ലണ്ടന്‍ ആസ്ഥാനത്തിന് പുറത്ത് റോഗ്രിഗസിന്റെ സഹജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചു. വര്‍ഷത്തില്‍ 1.68 മില്ല്യണ്‍ പൗണ്ട് വരെ വരുമാനമുള്ള ഉന്നത അഭിഭാഷകര്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ നിന്നും ഒരു സാന്‍ഡ്‌വിച്ചിന്റെ പേരില്‍ ക്ലീനിംഗ് ജീവനക്കാരിയെ പുറത്താക്കണോയെന്നാണ് ഇവരുടെ ചോദ്യം. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.