CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 11 Minutes 48 Seconds Ago
Breaking Now

ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വില്ല്യം രാജകുമാരന്റെ പ്രസ്താവന; വെടിനിര്‍ത്തല്‍ വേണമെന്ന് ഉദ്ദേശിച്ചില്ലെന്ന് ശ്രോതസ്സുകളുടെ അവകാശവാദം; ബ്രിട്ടീഷ് ഭരണകൂടം പോലും നടത്താത്ത ഇടപെടല്‍ നടത്തുമ്പോള്‍ ന്യായങ്ങളുമായി ബ്രിട്ടീഷ് മാധ്യമങ്ങള്‍

ഫോറിന്‍ & കോമണ്‍വെല്‍ത്ത് ഓഫീസിന്റെ അറിവോടെയാണ് രാജകുമാരന്റെ പ്രസ്താവനയെന്നാണ് പറയപ്പെടുന്നത്

ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നും ഗാസയിലെ യുദ്ധം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആദ്യമായി ഒരു ശബ്ദം പുറത്തുവന്നു. വില്ല്യം രാജകുമാരനാണ് ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. അസാധാരണമെന്ന് വിശേഷിപ്പിക്കാവുന്ന ഇടപെടലാണ് ഭാവി രാജാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് ബ്രിട്ടീഷ് ഭരണകൂടം പോലും ഇസ്രയേലിനൊപ്പം നിലയുറപ്പിച്ച് നില്‍ക്കുമ്പോഴാണ് യുദ്ധം നിര്‍ത്തണമെന്ന ആവശ്യം വില്ല്യം ഉയര്‍ത്തിയിരിക്കുന്നത്. 

ഭയാനകമായ മാനുഷിക നഷ്ടവും, നിരവധി പേര്‍ കൊല്ലപ്പെടുന്നതുമാണ് തന്റെ നിലപാടിന് കാരണമെന്ന് വില്ല്യം പറയുന്നു. 'മറ്റ് പലരെയും പോലെ ഈ യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്', 41-കാരനായ വില്ല്യം പറയുന്നു. ഗാസയിലെ സാധാരണക്കാര്‍ക്ക് കൂടുതല്‍ മനുഷ്യത്വപരമായ പിന്തുണ ഏറെ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ച വില്ല്യം, എത്രയും പെട്ടെന്ന് ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ വിട്ടയയ്ക്കണമെന്നു കൂട്ടിച്ചേര്‍ക്കുന്നു. In an extraordinary ¿ and symbolically significant ¿ statement the future king said the 'terrible human cost' of the conflict had seen 'too many killed'

ഒക്ടോബര്‍ 7ന് ഹമാസ് ഭീകരാക്രമണം നടത്തിയതിന് തിരിച്ചടി നല്‍കാനാണ് ഇസ്രയേല്‍ ഗാസയില്‍ സൈനിക നടപടി തുടങ്ങിയത്. ഇതിന് ശേഷം ആദ്യമായാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെ സീനിയര്‍ അംഗത്തില്‍ നിന്നും ഈ പ്രസ്താവന വരുന്നത്. ലണ്ടനിലെ ബ്രിട്ടീഷ് റെഡ് ക്രോസ് സന്ദര്‍ശനത്തിന് മുന്നോടിയായാണ് വെയില്‍സ് രാജകുമാരന്‍ പ്രസ്താവന നടത്തിയിരിക്കുന്നത്. 

അതേസമയം ഫോറിന്‍ & കോമണ്‍വെല്‍ത്ത് ഓഫീസിന്റെ അറിവോടെയാണ് രാജകുമാരന്റെ പ്രസ്താവനയെന്നാണ് പറയപ്പെടുന്നത്. ഇത് ഗവണ്‍മെന്റ് നിലപാടിന് സമാനമായതിനാല്‍ ഡൗണിംഗ് സ്ട്രീറ്റ് സ്വാഗതം ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സ്ഥാനത്ത് ഹാരി രാജകുമാരന്‍ സമാനമായ പ്രസ്താവന നടത്തിയെങ്കിലും കടന്നുപിടിച്ച് അക്രമിക്കുമായിരുന്ന ബ്രിട്ടീഷ് മാധ്യമങ്ങളും വില്ല്യമിന്റെ ഇടപെടലിനെ സ്വാഭാവികമായി കണക്കാക്കി ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.