CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 26 Minutes 35 Seconds Ago
Breaking Now

ബര്‍മിംഗ്ഹാമില്‍ കൗണ്‍സില്‍ ടാക്‌സ് 10% വര്‍ദ്ധിക്കും; ഏപ്രിലില്‍ പരമാവധി 4.99% ബില്‍ വര്‍ദ്ധിപ്പിക്കാന്‍ ഭൂരിപക്ഷം ലോക്കല്‍ അധികൃതരും തയ്യാറെടുക്കുന്നു; ശരാശരി ബാന്‍ഡ് ഡി ബില്ലുകളില്‍ 100 പൗണ്ട് എക്‌സ്ട്രാ നേരിടണം; ജനങ്ങള്‍ക്ക് പുതിയ തിരിച്ചടി

ബര്‍മിംഗ്ഹാം, വോക്കിംഗ്, സ്ലോ, തുറോക്ക് തുടങ്ങി നാല് കൗണ്‍സിലുകള്‍ ഇതിനകം തന്നെ പാപ്പരായതായി പ്രഖ്യാപിച്ചിട്ടുണ്ട്

ജനങ്ങള്‍ക്ക് കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധിപ്പിച്ച് പുതിയ തിരിച്ചടി നല്‍കാന്‍ ഭൂരിപക്ഷം പ്രാദേശിക അധികൃതരും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പരമാവധി അനുവദിക്കുന്ന വര്‍ദ്ധന തന്നെ നടപ്പാക്കാനാണ് കൗണ്‍സിലുകളുടെ നീക്കം. പുതിയ കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലെ 136 കൗണ്ടി, യൂണിറ്ററി ലോക്കല്‍ അതോറിറ്റികളില്‍ 129 ഇടത്തും വര്‍ദ്ധനവ് നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ഇതോടെ ഏപ്രില്‍ മാസത്തില്‍ 4.99 ശതമാനം വര്‍ദ്ധനവാണ് ബില്ലുകളില്‍ രേഖപ്പെടുത്തുക. പ്രാദേശിക ഹിതപരിശോധന നടത്താതെ ഉയര്‍ത്താവുന്ന പരമാവധി നിരക്കാണിത്. ഇതോടെ അടുത്ത വര്‍ഷം ശരാശരി ബാന്‍ഡ് ഡി ഭവനങ്ങള്‍ക്ക് ചുരുങ്ങിയത് 103 പൗണ്ട് വര്‍ദ്ധനവാണ് നേരിടേണ്ടി വരികയെന്നും ഉറപ്പായി. Council tax calculator 2023-24 - Which?

കഴിഞ്ഞ വര്‍ഷം നാലില്‍ മൂന്ന് കൗണ്‍സിലുകള്‍ മാത്രമാണ് ടാക്‌സ് പരമാവധി ഉയര്‍ത്തുന്നതിനെ കുറിച്ച് ആലോചിച്ചതെന്ന് കൗണ്ടി കൗണ്‍സില്‍സ് നെറ്റ്‌വര്‍ക്ക് സ്വരൂപിച്ച ഡാറ്റ പറയുന്നു. ജീവിതച്ചെലവ് പ്രതിസന്ധി അത്യുന്നതിയില്‍ നില്‍ക്കുമ്പോള്‍ നികുതിദായകര്‍ക്ക് കൂടുതല്‍ സാമ്പത്തിക ബുദ്ധിമുട്ട് സമ്മാനിക്കാന്‍ ടാക്‌സ് വര്‍ദ്ധന കാരണമാകുമെന്ന് കൗണ്‍സില്‍ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. 

അടുത്ത രണ്ട് വര്‍ഷക്കാലം 1.1 ബില്ല്യണ്‍ പൗണ്ട് ബജറ്റ് കമ്മിയാണ് കൗണ്ടി അധികൃതര്‍ നേരിടുന്നതെന്ന് ചെഷയര്‍ ഈസ്റ്റ് കൗണ്‍സില്‍ നേതാവും, സിസിഎന്‍ വൈസ് ചെയര്‍മാനുമായ സാം കൊര്‍കോറന്‍ ചൂണ്ടിക്കാണിച്ചു. സേവനങ്ങള്‍ സംരക്ഷിക്കാനും, സാമ്പത്തികമായി പാപ്പരാകാതിരിക്കാനും 4.99% കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധനവല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 

ബര്‍മിംഗ്ഹാം, വോക്കിംഗ്, സ്ലോ, തുറോക്ക് തുടങ്ങി നാല് കൗണ്‍സിലുകള്‍ ഇതിനകം തന്നെ പാപ്പരായതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ഇവര്‍ക്ക് 10 ശതമാനം കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധനവിന് ഗവണ്‍മെന്റ് പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.