CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 14 Minutes 50 Seconds Ago
Breaking Now

വാഗ്ദാനം പ്രഖ്യാപനത്തില്‍ ഒതുങ്ങിയോ? ഒറ്റത്തവണയായി നല്‍കുമെന്ന് പ്രഖ്യാപിച്ച 1655 പൗണ്ട് കിട്ടാതെ ആരോഗ്യ ജീവനക്കാര്‍; 5% ശമ്പള വര്‍ദ്ധനവിനൊപ്പം വാഗ്ദാനം ചെയ്ത ലംപ്‌സം തുക എവിടെ പോയി; ജീവനക്കാര്‍ക്ക് ആശങ്ക

കമ്മ്യൂണിറ്റി നഴ്‌സുമാരും, ഫിസിയോതെറാപ്പിസ്റ്റുകളും ഉള്‍പ്പെടുന്ന ഈ ജീവനക്കാര്‍ പലപ്പോഴും എന്‍എച്ച്എസ് യൂണിഫോമിലാണ് എത്തുന്നത്

കഴിഞ്ഞ മേയില്‍ ഒറ്റത്തവണയായി നല്‍കുമെന്ന് പ്രഖ്യാപിച്ച 1655 പൗണ്ട് ലംപ്‌സം തുക ലഭിക്കാതെ 20,000 ആരോഗ്യ പ്രവര്‍ത്തകര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തുക ലഭിക്കാതെ വന്നതോടെ ജോലിക്കാരും, തൊഴില്‍ദാതാക്കളും ഒരു പോലെ ആശങ്കയിാലണ്. 5% ശമ്പളവര്‍ദ്ധനവിനൊപ്പമാണ് ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഈ ലംപ്‌സം തുക വാഗ്ദാനം ചെയ്തത്. 

പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ എന്‍എച്ച്എസ് ഫ്രണ്ട്‌ലൈനില്‍ പ്രവര്‍ത്തിക്കുകയും, സോഷ്യല്‍ സ്ഥാപനങ്ങള്‍ നിയോഗിക്കുകയും ചെയ്ത ജീവനക്കാരെ ഒഴിവാക്കിയിരുന്നു. എന്നാല്‍ നവംബറില്‍ ഇവരെ കൂടി ഉള്‍പ്പെടുത്താനും ഫണ്ട് നല്‍കാനും മന്ത്രിമാര്‍ സമ്മതിച്ചു. എന്നാല്‍ ഈ പേയ്‌മെന്റുകളുടെ ഉത്തരവാദിത്വം എന്‍എച്ച്എസ് ഇതര സ്ഥാപനങ്ങള്‍ക്കാണെന്ന് ഗവണ്‍മെന്റ് ഇപ്പോള്‍ പറയുന്നു. The proposed NHS pay deal explained in full – NursingNotes

ഈ തുക നല്‍കാനായി എംപ്ലോയേഴ്‌സ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അപേക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം വന്നത്. എന്നാല്‍ ഈ തുക എപ്പോള്‍ ലഭിക്കുമെന്നത് സംബന്ധിച്ച് യാതൊരു  സൂചനയും ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. എന്‍എച്ച്എസ് ഇംഗ്ലണ്ട് ഔട്ട്‌സോഴ്‌സ് ചെയ്യുന്ന ജോലികള്‍ ഏറ്റെടുക്കുന്ന ലാഭരഹിതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇവയില്‍ പലതും. 

കമ്മ്യൂണിറ്റി നഴ്‌സുമാരും, ഫിസിയോതെറാപ്പിസ്റ്റുകളും ഉള്‍പ്പെടുന്ന ഈ ജീവനക്കാര്‍ പലപ്പോഴും എന്‍എച്ച്എസ് യൂണിഫോമിലാണ് എത്തുന്നത്. എന്‍എച്ച്എസ് പേ ഡീല്‍ പ്രകാരം നല്‍കുന്ന തുക ലഭ്യമാക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ നിന്നും ഫണ്ട് ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഇത് ലഭിച്ചില്ലെന്ന് സോഷ്യല്‍ എന്റര്‍പ്രൈസ് യുകെ ഡയറക്ടര്‍ ഡാന്‍ ഗ്രിഗറി പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.