CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 45 Minutes 38 Seconds Ago
Breaking Now

ബ്രിട്ടീഷ് പൗരത്വം നേടാമെന്ന ഷെമീമയുടെ ആഗ്രഹം നടക്കില്ല ; ഐഎസില്‍ ചേര്‍ന്ന ഷെമീമ ബീഗത്തിന്റെ പൗരത്വം റദ്ദാക്കിയ നടപടി ശരിവച്ച് കോടതി

ഹര്‍ജി പരിഗണിച്ച കോടതിയിലെ മൂന്നു ജഡ്ജിമാരും ഐക്യ കണ്‌ഠ്യേനെയാണ് അപ്പീല്‍ തള്ളാനുള്ള തീരുമാനം കൈക്കൊണ്ടത്.

ഐഎസില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ഷെമീമ ബീഗത്തിന്റെ പൗരത്വം റദ്ദാക്കിയ ബ്രിട്ടീഷ് സര്‍ക്കാരിന്റെ നടപടി അപ്പീല്‍ കോടതിയും ശരിവച്ചു. സര്‍ക്കാര്‍ നടപടിക്കെതിരെ ഷെമീമ ബീഗം നല്‍കിയ ഹര്‍ജി നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെ അപ്പീല്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് ഇന്നലെ തള്ളിയത്. ഇതോടെ വടക്കന്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ തന്നെ ഷെമീമയ്ക്ക് കഴിയേണ്ടിവരും.

ഹര്‍ജി പരിഗണിച്ച കോടതിയിലെ മൂന്നു ജഡ്ജിമാരും ഐക്യ കണ്‌ഠ്യേനെയാണ് അപ്പീല്‍ തള്ളാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇനി സുപ്രീം കോടതി മാത്രമാണ് ഷെമീമയ്ക്ക് ഇക്കാര്യത്തില്‍ ആശ്രയം.

മുന്‍ ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമായിരുന്നു 2019 ല്‍ ഷെമീമയുടെ പൗരത്വം റദ്ദാക്കിയത്. നാലു വര്‍ഷം മുമ്പ് സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഐഎസ് ഭീകരന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ ഷെമീമ ബീഗം കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താനായിരുന്നു ബ്രിട്ടനിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതിനെതിരെ ജനവികാരം ഉയര്‍ന്നതോടെ ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കാന്‍ ബ്രിട്ടീഷ് ഹോം ഓഫീസ് തീരുമാനിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.