CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 47 Minutes 51 Seconds Ago
Breaking Now

ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ 'ചങ്കിനകത്തൊരു നോവുണ്ടേ ' എന്ന ഗാനം റിലീസ് ചെയ്തു

ലണ്ടന്‍ : ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കള്‍ച്ചറല്‍ കമ്മ്യൂണിറ്റി (CMCC)യുടെ നേതൃത്വത്തില്‍ 'ചങ്കിനകത്തൊരു നോവുണ്ടേ 'എന്ന ഹൃദയസ്പര്‍ശിയായ ഗാനം റിലീസ് ചെയ്തു.

മകളെ നഷ്ടപ്പെട്ട പിതാവിന്റെ ഓര്‍മ്മകളിലുടെ കടന്നുപോകുന്ന ചിത്രീകരണവും, സൂര്യനാരായണന്റെ വ്യത്യസ്ഥമായ ആലാപനവും ഈ വീഡിയോ സോങ്ങിനെ കുടുതല്‍ മനോഹരമാക്കാന്‍ സാധിച്ചു. ഷിജോ സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ഈ ഗാനത്തിന് സഗീതം നല്‍കിയത് ജോജി ജോണ്‍സ്, ലിറിക്‌സ് ജോബി കാവാലം, ക്യാമറ ജയിബിന്‍ തോളത്ത്, എഡിറ്റിങ് അനില്‍ പോള്‍ എന്നിവരാണ്.

ഷൈന്‍ മാത്യു, ഏബിള്‍ എല്‍ദോസ്, ജിയോ ജോസഫ്, ഷിജോ ജോസ്, റോയ് കെ ആന്‍ന്ററുസ്, സന്തോഷ് പി ജോര്‍ജ്, സിനിഷ് ജോയ്, ഹര്‍ഷ റോയ്, ഇന്ദു സന്തോഷ്, ഷോണ്‍ സന്തോഷ്, ജെസ്സിക്ക ബോസ്‌കോ, അന്ന ജോസഫ് കുന്നേല്‍, ഐവാന നിജോ, എലിസബത്ത് ഷിജോ തുടങ്ങി നിരവധിപേര്‍ ഈ ഗാനത്തില്‍ അഭിനയിച്ചു.

ഈ സംരംബത്തിന് നേതൃത്വം കൊടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നതോടൊപ്പം ഇത്തരത്തിളുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ എന്നും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.

https://youtu.be/8hFIYBDNHqQ?si=xWYqNorm8R6WZbM

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.