ബ്രിട്ടന്‍ ഭരിക്കാന്‍ ഏറ്റവും നല്ല പാര്‍ട്ടി ഏതാണ്? രാജ്യത്തെ വെറുക്കുന്ന പാര്‍ട്ടിയെന്ന ഉത്തരത്തിലേക്കാണ് ഇപ്പോള്‍ യുകെ പോയിക്കൊണ്ടിരിക്കുന്നത്. ടോറികളുടെ കൈയിലിരുപ്പ് കൊണ്ട് രാജ്യത്തിന്റെ ഭരണം പിടിക്കാനുള്ള വഴിയിലാണ് ലേബര്‍ പാര്‍ട്ടി. എന്നാല്‍ അതിന്റെ മുഖമുദ്രയാകട്ടെ ദേശവിരുദ്ധതയും!
എട്ടിലൊന്ന് ലേബര്‍ വോട്ടര്‍മാരാണ് ഇംഗ്ലീഷ് പതാക വംശീയതയുടെയും, വിഭാഗീയതയുടെയും ചിഹ്നമാണെന്ന് മുദ്രകുത്തുന്നത്. ഇത് പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നും ഇവര്‍ അഭിപ്രായപ്പെടുന്നതായി പുതിയ സര്‍വ്വെ വെളിപ്പെടുത്തി. ചൊവ്വാഴ്ച സെന്റ് ജോര്‍ജ്ജ് ഡേ ആചരിക്കുന്നതിന് മുന്നോടിയായി നടന്ന പഠനത്തിലാണ് വോട്ടര്‍മാര്‍ക്കിടയില്‍ സെന്റ് ജോര്‍ജ്ജ് കുരിശിന് വ്യാപകമായ പിന്തുണയുള്ളതായി വ്യക്തമായത്. എന്നാല്‍ രാഷ്ട്രീയ നിലപാട് വെച്ച് നോക്കുമ്പോള്‍ ലേബര്‍ വോട്ടര്‍മാര്‍ക്ക് കുരിശിനോട് വെറുപ്പ് അധികമാണ്.
കണ്‍സര്‍വേറ്റീവുകളെ പിന്തുണയ്ക്കുന്ന വോട്ടര്‍മാരെ അപേക്ഷിച്ച് ലേബര്‍ വോട്ടര്‍മാര്‍ ഇംഗ്ലീഷ് പതാക വംശീയതയും, വിഭാഗീയതയുമാണെന്ന് അഭിപ്രായപ്പെടുന്നത് 13 ഇരട്ടിയാണ്. കൂടാതെ സ്‌കോട്ട്‌ലണ്ടിലെയും, വെയില്‍സിലെയും വോട്ടര്‍മാര്‍ക്ക് യൂണിയന്‍ പതാകയേക്കാള്‍ തങ്ങളുടെ ദേശീയ ചിഹ്നങ്ങള്‍ ഉപയോഗിച്ച് പ്രതിനിധീകരിക്കുന്നതാണ് മെച്ചപ്പെട്ട കാര്യമെന്നും സര്‍വ്വെ ആശങ്കാപൂര്‍വ്വം വ്യക്തമാക്കുന്നു.
ജെറമി കോര്‍ബിന്‍ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ ദേശസ്‌നേഹം കുറഞ്ഞതില്‍ നിന്നും ദേശസ്‌നേഹമുള്ള പാര്‍ട്ടിയെന്ന നിലയിലേക്ക് ലേബറിനെ മാറ്റാന്‍ കീര്‍ സ്റ്റാര്‍മര്‍ വിയര്‍പ്പൊഴുക്കുന്നുണ്ട്. തന്റെ പാര്‍ട്ടിക്ക് ഇപ്പോള്‍ ദേശസ്‌നേഹമുണ്ടെന്ന് സ്റ്റാര്‍മര്‍ ആണയിടുമ്പോഴാണ് യാഥാര്‍ത്ഥ്യം മറിച്ചാണെന്ന് സര്‍വ്വെ പറയുന്നത്. ലേബര്‍ ഇപ്പോഴും ബ്രിട്ടനെ വെറുക്കുന്ന പാര്‍ട്ടിയാണെന്ന് ടോറി ശ്രോതസ്സുകള്‍ പ്രതികരിച്ചു.