CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 47 Minutes 34 Seconds Ago
Breaking Now

ബ്രിട്ടീഷ് സൈന്യം ഇനി 'പൊളിയാണ്'! പ്രതിരോധ മേഖലയ്ക്ക് 75 ബില്ല്യണ്‍ പൗണ്ട് ഫണ്ട് അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ഋഷി സുനാക്; കൂടുതല്‍ സൈനികര്‍ വരും, കൂടുതല്‍ ടൈഫൂണ്‍ ജെറ്റുകള്‍ പറക്കും; ആര്‍മി, നേവി, ആര്‍എഎഫ് എന്നിവയ്ക്ക് അപകടകരമായ ലോകത്ത് കരുത്ത് പകരും

അടുത്ത വര്‍ഷം ബ്രിട്ടീഷ് സൈനികരുടെ എണ്ണം കേവലം 73,000 ആയി ചുരുങ്ങുമെന്ന് ആശങ്കയില്‍ ഇരിക്കവെയാണ് ഫണ്ട് പ്രഖ്യാപിക്കുന്നത്

ബ്രിട്ടീഷ് സൈനികരുടെ എണ്ണം കുത്തനെ വര്‍ദ്ധിപ്പിക്കാനും, കൂടുതല്‍ ടൈഫൂണ്‍ ഫെറ്റര്‍ ജെറ്റുകള്‍ പറപ്പിക്കാനും സഹായം വരുന്നു. പ്രതിരോധ മേഖലയ്ക്കായി അധിക ഫണ്ടിംഗ് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനാക് പ്രഖ്യാപനം നടത്തിയതോടെയാണ് ബ്രിട്ടീഷ് സേനയെ അടിമുടി മാറ്റുന്ന തലത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് മുതിര്‍ന്ന പ്രതിരോധ വിദഗ്ധര്‍ കണക്കാക്കുന്നത്. 

അടുത്ത ആറ് വര്‍ഷത്തില്‍ 75 ബില്ല്യണ്‍ പൗണ്ടിന്റെ മിലിറ്ററി ഫണ്ടിംഗ് അനുവദിക്കുമെന്നാണ് ഋഷി വ്യക്തമാക്കിയത്. ഫണ്ടിംഗ് അനിവാര്യ വിഷയമായി മാറിയ ആര്‍മി, റോയല്‍ നേവി, റോയല്‍ എയര്‍ ഫോഴ്‌സ് എന്നിവര്‍ക്ക് ഇത് ജീവന്‍രക്ഷാ മാര്‍ഗ്ഗമായി മാറും. എന്നുമാത്രമല്ല ശേഷി വെട്ടിക്കുറയ്ക്കാതെ മുന്നോട്ട് പോകാനും സര്‍വ്വീസുകള്‍ക്ക് സാധിക്കും. 

പ്രതിരോധ മന്ത്രാലയത്തിന്റെ പത്ത് വര്‍ഷത്തെ എക്വിപ്‌മെന്റ് പ്ലാനിലുള്ള 29 ബില്ല്യണ്‍ പൗണ്ടിന്റെ കുറവും ഈ പണം പരിഹരിക്കും. അദിക പണം ലഭിക്കുന്ന മുറയ്ക്ക് സൈനികരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും, ആയുധ ശേഖരം വീണ്ടും അടിയന്തരമായി നിറയ്ക്കാനും മുന്‍ പ്രതിരോധ മന്ത്രി ജെയിംസ് ഹീപ്പി ആവശ്യപ്പെട്ടു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ശത്രുക്കളില്‍ നിന്നും സംരക്ഷിക്കാന്‍ യുകെ ഇന്റഗ്രേറ്റഡ് എയര്‍, മിസൈല്‍ ഡിഫന്‍സ് സിസ്റ്റത്തില്‍ നിക്ഷേപിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

റഷ്യ ഈസ്റ്റേണ്‍ ഉക്രെയിന്‍ അതിര്‍ത്തി തിരികെ പിടിക്കുകയും, ഇറാന്‍ മിഡില്‍ ഈസ്റ്റില്‍ പാശ്ചാത്യ ലക്ഷ്യകേന്ദ്രങ്ങളില്‍ അക്രമം നടത്തുകയും, ചൈന സൈനികമായി വിപുലീകരണം നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബ്രിട്ടന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. അടുത്ത വര്‍ഷം ബ്രിട്ടീഷ് സൈനികരുടെ എണ്ണം കേവലം 73,000 ആയി ചുരുങ്ങുമെന്ന് ആശങ്കയില്‍ ഇരിക്കവെയാണ് ഫണ്ട് പ്രഖ്യാപിക്കുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.