CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 12 Seconds Ago
Breaking Now

ബ്രിസ്റ്റോൾ സെന്റ്‌ തോമസ്‌ സീറോ മലബാർ കാത്തലിക് ചർച്ച് ദുക്റാന തിരുനാൾ

ഭരതത്തിന്റെ അപ്പസ്തോലനും, നമ്മുടെ പിതാവുമായ വി. തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ബ്രിസ്റ്റളിലെ സെന്റ്‌ തോമസ്‌ സീറോ മലബാർ കത്തോലിക്കാ സമൂഹം ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു.

കേരള ക്രൈസ്തവ വിശ്വാസ പാരമ്പര്യത്തിന്റെ പ്രധാന ആഘോഷമായ തിരുനാളുകൾ വിശ്വാസ പ്രഘോഷണത്തിന്റെ ഭാഗമായി കണക്കാക്കുകയും വരും തലമുറകൾക്ക്‌ പകർന്നു നല്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ പ്രതിബദ്ധത ഈ തിരുനാളാഘോഷങ്ങളിൽ പ്രകടമാകുന്നു. ഉത്ഥിതനായ കർത്താവിനെ തൊട്ടറിഞ്ഞ വിശ്വാസവുമായി ഭാരതത്തിലേക്ക് വന്ന് നമ്മിൽ വിശ്വാസദീപം തെളിയിച്ച്, ധീര പ്രേഷിതത്വം വഹിച്ച്, രക്തസാക്ഷിത്വം വരിച്ച മാർ തോമാശ്ലീഹായുടെ ഓർമ്മ (ദുക്റാന ) ആചരിക്കുവാനായി വർഷം തോറും നടത്തി വരുന്ന തിരുനാളാഘോഷ പരിപാടികൾ ഈ വർഷം ജൂലൈ 4,5,6 തീയതികളിലായി ക്രമീകരിച്ചിരിക്കുന്നു.  

ജൂലൈ 4- ന് വ്യാഴാഴ്ച സെന്റ്‌ ജോസഫ്‌സ് ദേവാലയത്തിൽ ( Forest Road , Fishponds, Bristol, Bs 16 3 QT) 5.30 പി.എം ന് തിരുനാളിനോട്‌ ഒരുക്കമായുള്ള നൊവേനയും, വി. കുർബ്ബാനയും, വചന സന്ദേശവും ഉണ്ടായിരിക്കുന്നതാണ് . തിരുക്കർമ്മങ്ങൾക്ക് റവ. ഡോ. എബ്രഹാം വള്ളിയാംതടത്തിൽ കാർമ്മികത്വം വഹിക്കുന്നു. ജൂലൈ 5 വെള്ളിയാഴ്ച 8.00 പിഎം ന് സെന്റ്‌ നിക്കോളാസ് ദേവാലയത്തിലെ (Lowford's Gate, Bristol, BS 5 ORE) തിരുക്കർമ്മങ്ങൾക്ക് റവ. ഫാ. പോൾ വെട്ടിക്കാട്ട്‌ കാർമ്മികത്വം വഹിക്കുന്നു. ബ്രിസ്റ്റോളിലെ മലയാളി കത്തോലിക്കാ സമൂഹം രൂപം കൊണ്ട ഈ ദേവാലയത്തിൽ നൊവേനയും, ജപമാലയും, ആരാധനയു , വി. കുർബ്ബാനയും കൃതജ്ഞതാപൂർവ്വം അർപ്പിക്കപ്പെടുന്നു.

പ്രധാന തിരുനാൾ ദിവസമായ ജൂലൈ 6 ശനിയാഴ്ച ക്ലിഫ്ടണ്‍ കത്തീഡ്രൽ ദേവാലയത്തിൽ (Cathedral Church of SS Peter and Paul, Clifton Park, BS83B X) 1.00 പിഎം -ന് റവ. ഫാ. സഖറിയാസ് കാഞ്ഞൂപ്പറമ്പിൽ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും . തുടർന്ന് രൂപം എഴുന്നള്ളിക്കൽ റവ. ഫാ. ജോസ് തയ്യലിന്റെ നേതൃത്വത്തിൽ റവ. ഫാ സഖറിയാസ് കാഞ്ഞൂപ്പറമ്പിൽ റവ. ഫാ എബ്രഹാം വള്ളിയാംതടത്തിൽ, റവ. ഫാ ഡേവി കാവുങ്കൽ എന്നിവർ ചേർന്ന് ആഘോഷമായ തിരുനാൾ കുർബ്ബാന അർപ്പിക്കുന്നു. റവ. ഫാ ജോയി വയലിൽ തിരുനാൾ സന്ദേശം നല്കുന്നു.  തുടർന്നു വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള തിരുനാൾ പ്രദക്ഷിണം ലദീഞ്ഞും, പരി. കുർബ്ബാനയുടെ ആശിർവാദവും ഉണ്ടായിരിക്കുന്നതാണ് .

തിരുനാൾ ദിനത്തിൽ കഴുന്ന് എടുക്കുന്നതിനും, നേർച്ചക്കാഴ്ച്ചകൾ സമർപ്പിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുന്നതിന് ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി തിരുനാൾ കമ്മിറ്റിക്കു വേണ്ടി ഫാ. പോൾ വെട്ടിക്കാട്ട്‌ സി.എ.സ്റ്റി സ്റ്റാനി തുരുത്തേൽ (ട്രസ്റ്റി )എന്നിവർ അറിയിച്ചു. 

 




കൂടുതല്‍വാര്‍ത്തകള്‍.