CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 25 Minutes 56 Seconds Ago
Breaking Now

സ്ത്രീ സമീക്ഷയുടെ ആഭിമുഖ്യത്തില്‍ കേരളനിയമസഭ ഇലക്ഷനോട് അനുബന്ധിച്ചു നടത്തുന്നഓണ്‍ലൈന്‍ വെബിനാര്‍ ഏപ്രില്‍ 4 , ശനിയാഴ്ച

സ്ത്രീ സമീക്ഷയുടെ ആഭിമുഖ്യത്തില്‍ കേരളനിയമസഭ ഇലക്ഷനോട് അനുബന്ധിച്ചു നടത്തുന്ന ഇലക്ഷന്‍ ക്യാമ്പയിനിന്റെ ഭാഗമായി 'LDF സര്‍ക്കാരും സ്ത്രീകളും 'എന്ന  ഓണ്‍ലൈന്‍ വെബിനാര്‍, 2026 ഏപ്രില്‍ 4 , ശനിയാഴ്ച യുകെ സമയം രാവിലെ11.30 നു നടക്കും. മാര്‍ച്ച് 29നു സ്ത്രീ സമീക്ഷ പ്രവര്‍ത്തകര്‍ കൂടിയ മീറ്റിങ്ങില്‍ LDF മൂന്നാം തവണയും ഭരണത്തില്‍ വരേണ്ട ആവശ്യകതയെക്കുറിച്ചു ചര്‍ച്ചകള്‍ നടന്നു. ഓണ്‍ലൈന്‍ വെബിനാര്‍ സമീക്ഷ നാഷണല്‍ പ്രസിഡന്റ് രാജി ഷാജി ഉത്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണം മലയാളം മിഷന്‍ മുന്‍ ഡയറക്ടര്‍ ശ്രീമതി. സുജ സൂസന്‍ നിര്‍വഹിക്കും. തുടര്‍ന്ന് സ്ത്രീ സമീക്ഷ പ്രവര്‍ത്തകരായ ശ്രീമതി. ജൂലി ജോഷി, ശ്രീമതി. ധന്യ സുഗതന്‍, ശ്രീമതി. സ്വപ്ന പ്രവീണ്‍, ശ്രീമതി. സീമ സൈമണ്‍ എന്നിവര്‍ സംസാരിക്കും.

തുടര്‍ന്ന് പ്രശസ്ത പിന്നണി ഗായിക ശ്രീമതി. ഗ്രേഷ്യ അരുണിന്റെ വിപ്ലവഗാനത്തോടു കൂടി പരിപാടി അവസാനിക്കും. പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.